മസ്‌കറ്റ്: വിവിധ മേഖലകളില്‍ സ്വദേശി വല്‍ക്കരണവുമായി ഒമാന്‍ ഭരണകൂടം. ഗതാഗതം, ലോജിസ്റ്റിക്സ്, കമ്യൂണിക്കേഷന്‍, ഐ.ടി തുടങ്ങിയ മേഖലകളിലാണ് സമ്പൂര്‍ണ സ്വദേശി വല്‍ക്കരണം വരുന്നത്. 2025 മുതല്‍ തീരുമാനം നടപ്പാക്കി തുടങ്ങും. ഒമാനികള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.
2026 അവസാനത്തോടെ ഈ മേഖലകളില്‍ 50% ശതമാനവും അടുത്ത വര്‍ഷത്തിനുള്ളില്‍ ശേഷിച്ച 50 ശതമാനവും എന്ന രീതിയുില്‍ ഘട്ടം ഘട്ടമായാണ് സ്വദേശി വല്‍ക്കരണം പൂര്‍ത്തിയാക്കുക. 2027 അവസാനമാകുമ്പോഴേക്കും വിവിധ തൊഴില്‍ മേഖലകള്‍ പൂര്‍ണ്ണമായും ഒമാനികള്‍ക്കായി നീക്കി വെയ്ക്കുകയാണ് ലക്ഷ്യം. ഇതിനുള്ള പദ്ധതികള്‍ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിക്കും. മന്ത്രി സെയ്ദ് ബിന്‍ ഹമൂദ് അല്‍ മവാലി യാണ് ഇക്കാര്യം വിശദീകരിച്ചത്. പ്രധാന മേഖലകളില്‍ പ്രവാസികള്‍ക്ക് പകരം ഒമാനി പൗരന്മാരെ നിയമിക്കുന്നതിനുള്ള നയങ്ങളും നടപടികളും വിഷന്‍ 2040ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ മന്ത്രാലയവുമായി ഏകോപിപ്പിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും തീരുമാനം. പ്രൊഫഷണല്‍ ജോലികള്‍ സ്വദേശി വല്‍ക്കരിക്കുക എന്നതാണ് ലക്ഷ്യം.
വിവിധ മേഖലകളില്‍ സ്വദേശി വല്‍ക്കരണവുമായി ഒമാന്‍ ഭരണകൂടം