ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദത്തിന് സാധ്യത; കേന്ദ്രകാലാവസ്ഥ വകുപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദത്തിന് സാധ്യത; കേന്ദ്രകാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദത്തിന് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ഒഡിഷക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന നിലവിലെ ന്യൂനമര്‍ദത്തിനു ശേഷം ജൂലൈ 19-ഓടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദം വീണ്ടും രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് കൂട്ടിച്ചേര്‍ത്തു.

നീരൊഴുക്ക് ശക്തമായതോടെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാം തുറന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

 

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദത്തിന് സാധ്യത;
കേന്ദ്രകാലാവസ്ഥ വകുപ്പ്

Share

Leave a Reply

Your email address will not be published. Required fields are marked *