കോഴിക്കോട്: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സോഷ്യല്‍ ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ റീജണല്‍ ഓഫീസ് നടക്കാവില്‍ ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് ഉദ്ഘാടനം ചെയ്തു. ഇസാഫ് ബാങ്കിന്റെ കേരളത്തിലെ രണ്ടാമത്തെ റീജണല്‍ ഓഫീസാണ് കോഴിക്കോട് തുറന്നത്. മാവൂര്‍ റോഡിലുള്ള പുതിയ ശാഖയുടെ ഉദ്ഘാടനം ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാന്‍ പിആര്‍ രവി മോഹന്‍ നിര്‍വഹിച്ചു. പുതുതലമുറ ബാങ്കിങ് സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റീജണല്‍ ഓഫീസും ശാഖയും തുറന്നത്. കോഴിക്കോട് ആസ്ഥാനമായി റീജണല്‍ ഓഫീസിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഇസാഫ് ബാങ്കിന്റെ സേവനങ്ങള്‍ വടക്കന്‍ കേരളത്തില്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്ന് കെ പോള്‍ തോമസ് പറഞ്ഞു. ‘സമൂഹത്തിലെ എല്ലാവര്‍ക്കും ബാങ്കിങ് സേവനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. സാമ്പത്തിക ശാക്തീകരണത്തിലൂടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ രാജ്യവ്യാപകമായി നടപ്പിലാക്കാന്‍ ബാങ്കിന് സാധിച്ചു. കൂടുതല്‍ ശാഖകള്‍ തുറക്കുക വഴി ഇടപാടുകാര്‍ക്ക് വീട്ടുപടിക്കല്‍ ബാങ്കിങ് സേവനങ്ങള്‍ നല്‍കുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും ബാങ്കിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇസാഫ് ഫിനാഷ്യല്‍ ഹോള്‍ഡിങ്സ് സിഎംഡി മെറീന പോള്‍ മുഖ്യാഥിതിയായി. ചടങ്ങില്‍ ഐഎംഎ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. ശങ്കര്‍ മഹാദേവന്‍, ഇസാഫ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുദേവ് കുമാര്‍ വി, കോഴിക്കോട് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് വിനീഷ് വിദ്യാധരന്‍, മാജന്‍ ട്രാവല്‍സ് എംഡി ശ്രീകുമാര്‍ കോര്‍മത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പികെ ബാപ്പു ഹാജി, ഇസാഫ് ബാങ്ക് ബ്രാഞ്ച് ബാങ്കിംഗ് ഹെഡ് രജിഷ് കളപ്പുരയില്‍, അഡ്മിന്‍ ഹെഡ് ദിനേഷ് കല്ലറയ്ക്കല്‍, മാര്‍ക്കറ്റിംഗ് ഹെഡ് ശ്രീകാന്ത് സി കെ, റീജിയണല്‍ ഹെഡ് സെജു എസ് തോപ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇസാഫ് ബാങ്കിന്റെ റീജണല്‍ ഓഫീസ് കോഴിക്കോട് തുറന്നു