ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യപ്രശ്നം; മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു

ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യപ്രശ്നം; മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യപ്രശ്നത്തില്‍ മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു.തോടിന്റെ റെയില്‍വേ സ്റ്റേഷനടിയില്‍ കൂടിപോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള പ്രശ്‌നങ്ങളില്‍ നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചത്. വ്യാഴാഴ്ച രാവിലെ 11-ന് ഓണ്‍ലൈനായിട്ടാണ് യോഗംചേരുന്നത്.വിവിധ വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎല്‍എമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും.ചീഫ് സെക്രട്ടറിയും റെയില്‍വേ ഡിവിഷന്‍ മാനേജരും യോഗത്തിലുണ്ടാവും.
ഈ പ്രദേശത്ത് മാലിന്യം കുന്നു കൂടുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടയപ്പെടുകയും തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകുന്നതിനും ഇടയാക്കുന്നുണ്ട്. രോഗാണുക്കള്‍ പെരുകി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചത്.

 

 

 

ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യപ്രശ്നം;
മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *