കാരശ്ശേരി :സംരക്ഷിതരും സന്തുഷ്ടരും സംതൃപ്തരും ആണ് പഞ്ചായത്തിലെ മുഴുവന്‍ വയോജനങ്ങളും എന്നുറപ്പുവരുത്താന്‍ ലക്ഷ്യമിടുന്ന വയോജന സൗഹൃദ പഞ്ചായത്താക്കിമാറ്റാന്‍ കാരശ്ശേരി ഗ്രാമപ്പഞ്ചായത്തില്‍ നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി പഞ്ചായത്ത് തല ശില്പശാലയും സംഘാടകസമിതി രൂപീകരണവും നടന്നു.ഒറ്റപ്പെടലില്‍ നിന്നും മോചനം വിനോദത്തിനും വിജ്ഞാനത്തിനും വ്യായാമത്തിനും ആരോഗ്യപരി
പാലനത്തിനുമുള്‍പ്പടെ എല്ലാ തരത്തിലും വയോജനങ്ങളെ ചേര്‍ത്തുപിടിക്കുന്ന സൗകര്യങ്ങളും പരിപാടികളും സേവന പ്രവര്‍ത്തനങ്ങളുമാണ് നടപ്പിലാ
ക്കുന്നത്.വയോജനങ്ങളുടെ തന്നെ സമിതികളും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വവും പങ്കാളിത്തവും വഹിക്കുന്നു എന്നതും ശ്രദ്ധേയമാണ്.50 കുടുംബങ്ങള്‍ ചേര്‍ന്ന ക്ലസ്റ്ററുകള്‍ ക്ലസ്റ്ററുകള്‍ ചേര്‍ന്ന വാര്‍ഡ് തല ക്ലബ്ബ്,വാര്‍ഡ് തല ക്ലബ്ബുകള്‍ ചേര്‍ന്ന് പഞ്ചായത്ത് തല ക്ലബ്ബ് എന്നീ ഘടനയിലാണ് പ്രവര്‍ത്തിക്കുക.മുഴുവന്‍ വയോജനങ്ങളുടെയും വിവരശേഖരണം നടത്തി ആവശ്യങ്ങളും സാഹചര്യങ്ങളും പരിഗണിച്ചായിരിക്കും പദ്ധതികള്‍ നടപ്പിലാക്കുക.18 ന് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ക്ലസ്റ്റര്‍ രൂപീകരണം നടക്കും. അടുത്തമാസം 20തോടെ മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കി പദ്ധതികള്‍ നടപ്പിലാക്കി തുടങ്ങും.
ശില്പശാലയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര അധ്യക്ഷനായി.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സത്യന്‍ മുണ്ടയില്‍ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം.ടി.അഷ്‌റഫ്, ടി.അഹമ്മദ് സലീം എന്നിവര്‍ പദ്ധതി വിശദീകരിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ.സൗദ ടീച്ചര്‍,എ.പി. മുരളീധരന്‍,നടുക്കണ്ടി അബൂബക്കര്‍,അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍,കണ്ടന്‍ പട്ടര്‍ചോല, സി. ദേവരാജന്‍ ,ശാന്താദേവി മൂത്തേടത്ത്,റുക്കിയ റഹീം, ആമിന എടത്തില്‍, എം.ദിവ്യ തുടങ്ങിയവര്‍ സംസാരിച്ചു.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജന്‍ ചെയര്‍പേഴ്‌സണും സത്യന്‍ മുണ്ടയില്‍ വൈ. ചെയര്‍മാനും ടി. അഹമ്മദ് സലീം കണ്‍വീനറും സി. ദേവരാജന്‍ ജോയിന്റ് കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.
കാരശ്ശേരി വയോജന സൗഹൃദ പഞ്ചായത്ത് ആകാന്‍ ഒരുങ്ങുന്നു