തിരുവനന്തപുരം: മൂന്നു ദിവസത്തെ തിരച്ചിലിനൊടുവില്‍ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി.മാലിന്യത്തില്‍ കുടുങ്ങിയ മൃതദേഹം അഴുകിയ നിലയിലായിരുന്നു.കാണാതായ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലെയായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. നഗര സഭാ ജീവനക്കാരാണ് കണ്ടെത്തിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു.
ആമയിഴഞ്ചാന്‍ തോടിന്റെ തമ്പാനൂര്‍ റെയില്‍വേ പാളത്തിന്റെ അടിയിലൂടെ കടന്നുപോകുന്ന ഭാഗത്താണ് ശനിയാഴ്ച പതിനൊന്നുമണിയോടെ തൊഴിലാളി ഒഴുക്കില്‍പ്പെട്ടത്. തോട്ടില്‍ ആള്‍പ്പൊക്കത്തെക്കാള്‍ ഉയരത്തില്‍ മാലിന്യം കുമിഞ്ഞുകൂടിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരുന്നു. പാളത്തിന്റെ അടിഭാഗത്ത് 140 മീറ്റര്‍ നീളത്തില്‍ തുരങ്കത്തിലൂടെയാണ് വെള്ളം ഒഴുകുന്നത്. തുടര്‍ന്ന് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമായിരുന്നു നടന്നത്. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഇന്നു രാവിലെ ആറരയോടെയാണ് തിരച്ചില്‍ പുനഃരാരംഭിച്ചത്. സ്‌കൂബ സംഘവും നാവികസേനാ സംഘത്തിനൊപ്പം തിരച്ചിലിനായുണ്ടായിരുന്നു. സോണാര്‍ ഉപയോഗിച്ച് ടണലിലെ ദൃശ്യങ്ങള്‍ ശേഖരിച്ച ശേഷമാണ് നാവികസേനാ സംഘം തിരച്ചില്‍ ആരംഭിച്ചത്.
ജോയിയുടെ മൃതദേഹം കണ്ടെത്തി മാലിന്യത്തില്‍ കുടുങ്ങിയ നിലയില്‍