16-ാം കോപ്പ കിരീടവും അര്‍ജന്റീനയ്ക്ക്

16-ാം കോപ്പ കിരീടവും അര്‍ജന്റീനയ്ക്ക്

ഫ്ളോറിഡ: 16-ാം കോപ്പ കിരീടവും അര്‍ജന്റീനയ്ക്ക് സ്വന്തം.കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന കോപ്പ കിരീടം സ്വന്തമാക്കിയത്. കാപ്റ്റന്‍ ലയണല്‍ മെസ്സി പാതിവഴിയില്‍ പരിക്കേറ്റ് പുറത്തായെങ്കിലും അര്‍ജന്റീന തളര്‍ന്നില്ല. ആദ്യ പകതുതിയും രണ്ടാം പകുതിയും ഗോള്‍ രഹിതമായതോടെ ഫൈനല്‍ പോരാട്ടം എക്‌സ്ട്രാ ടൈമിലേക്ക് കടക്കുകയായിരുന്നു.

അവസരങ്ങള്‍ ഏറെ ലഭിച്ചെങ്കിലും ഇരുടീമുകള്‍ക്കും ആദ്യ പകുതിയില്‍ ഗോള്‍ നേടാനായില്ല. ആദ്യ പകുതിയില്‍ കൊളംബിയ മേല്‍ക്കൈ നേടിയെങ്കിലും അര്‍ജന്റീനയുടെ ആക്രമണത്തില്‍ അവര്‍ക്ക് മുന്നേറ്റമുണ്ടായില്ല.ക്യാപ്റ്റന്‍ ഹാമിഷ് റോഡ്രിഗസ് കോര്‍ഡോബയെ ലക്ഷ്യമാക്കി ബോക്‌സിലേക്കു നല്‍കിയ ക്രോസ്. കോര്‍ഡോബയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയി.ഫ്ളോറിഡയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞതായിരുന്നു മത്സരം. പന്ത് കൈവശം വെച്ച് കളിച്ചതും കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയതും കൊളംബിയയാണ്.
65-ാം മിനിറ്റില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് മെസ്സിയെ കളത്തില്‍ നിന്ന് പിന്‍വലിച്ചു. നിക്കോളാസ് ഗോണ്‍സാലസാണ് പകരക്കാരനായി ഇറങ്ങിയത്. പിന്നാലെ ഡഗൗട്ടില്‍ നിന്ന് മെസ്സി പൊട്ടിക്കരയുന്നതിനും ഹാര്‍ഡ് റോക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. മെസ്സി ഇല്ലെങ്കിലും മൈതാനത്ത് അര്‍ജന്റീന കടുത്ത പോരാട്ടം തന്നെ കാഴ്ചവെച്ചു.

ലൗട്ടാറോയുടെ ഗോളിനാണ് അര്‍ജന്റീനയുടെ വിജയം. തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടമാണിത്.എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയും ഗോള്‍രഹിതമായിരുന്നു. എന്നാല്‍ 112-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ രക്ഷകനായി ലൗട്ടാറോ മാര്‍ട്ടിനസെത്തി. മൈതാനമധ്യത്ത് നിന്്ന ഡീപോള്‍ നല്‍കിയ പന്ത് ലോ സെല്‍സോ സമയം പാഴാക്കാതെ ബോക്സിലേക്ക് നീട്ടി. ഓടിയെത്തിയ ലൗട്ടാറോ ഗോളിയെ മറികടന്ന് വലകുലുക്കി. പിന്നാലെ അര്‍ജന്റീന കോപ്പ കിരീടത്തില്‍ മുത്തമിട്ടു.കൊളംബിയ കണ്ണീരോടെ മടങ്ങി.

 

 

 

16-ാം കോപ്പ കിരീടവും അര്‍ജന്റീനയ്ക്ക്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *