യൂണിമണി പട്ടാമ്പിയില്‍ നവീകരിച്ച ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചു

യൂണിമണി പട്ടാമ്പിയില്‍ നവീകരിച്ച ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചു

പാലക്കാട്: യൂണിമണി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ പട്ടാമ്പിയിലെ വിപുലീകരിച്ച പുതിയ ബ്രാഞ്ച് മേലെ പട്ടാമ്പി ഗവ.ഹൈസ്‌കൂളിന് സമീപമുള്ള കാക്കട്ടില്‍ കാംപ്ലക്‌സില്‍ പ്രവര്‍ത്തനമാരംഭിച്ചു. യൂണിമണി ഇന്ത്യ ഡയറക്ടറും സിഇഒയുമായ സി.എ.കൃഷ്ണന്‍.ആര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി അഭയം വൃദ്ധ സദനത്തിന് സീലിംഗ് ഫാനുകളും പട്ടാമ്പി പോലീസ് സ്‌റ്റേഷന് വാട്ടര്‍ കൂളറും വിതരണം ചെയ്തു.

ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മാനോജ്.വി മാത്യു, ചീഫ് പീപ്പിള്‍ ഓഫീസര്‍ രതീഷ്.ആര്‍, നാഷണല്‍ ബിസിനസ് ഹെഡ്‌സ് പ്രകാശ് ഭാസ്‌കര്‍, ജോണഅ# ജോര്‍ജ്ജ്, ടാറ്റസ്.കെ, നോര്‍ത്ത് കേരള സോണല്‍ ഹെഡ് സുനില്‍ ബാബു, പാലക്കാട് റിജിയണല്‍ ഹെഡ് ദിലീപ്, പട്ടാമ്പി ബ്രാഞ്ച് ഹെഡ് ജിജു ചിറ്റാനിപ്പാറ എന്നിവര്‍ സംബന്ധിച്ചു.

 

 

യൂണിമണി പട്ടാമ്പിയില്‍ നവീകരിച്ച
ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *