കോഴിക്കോട് : കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന സംസ്ഥാന ജൂനിയര്‍ വനിത ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ജേതാക്കളായി . ഫൈനലില്‍ കണ്ണുര്‍ ജില്ലയുമായി നടന്ന വാശിയേറിയ മത്സരത്തില്‍ ഇരു ടിമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും മത്സരം ഗോള്‍രഹിത സമനിലയില്‍ അവാസാനിച്ചു. തുടര്‍ന്ന് നടന്ന ടൈബ്രേക്കറില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് കണ്ണൂരിനെ പരാജയപ്പെടുത്തിയത്. ഫൈനല്‍ മത്സരത്തിലെ മികച്ചതാരമായി എറണാകുളത്തിന്റെ ഭാഗ്യ വിനോദിനെ തിരഞ്ഞെടുത്തു. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് എം.എ അബ്ദുള്‍ അസീസ് ആരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ മുന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ ട്രോഫികള്‍ വിതരണം ചെയ്തു.
കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ ഡോ. റജിനോള്‍ഡ് വര്‍ഗ്ഗീസ്, കെ.എഫ്.എ ഡെപ്യൂട്ടി സെക്രട്ടറി മുഹമ്മദ് റഫീഖ്, കെ.എഫ്.എ വൈസ്. പ്രസിഡണ്ട് പി.ഹരിദാസ് , കെ.എഫ്.എ. ഭരണ സമിതി അംഗം പ്രിയേഷ് ലാല്‍. ജോയന്റ് സെക്രട്ടറി മോഹന്‍ കൂര്യാല്‍ എന്നിവര്‍ സംബന്ധിച്ചു.കെ.ഡി.എഫ്. എ സെക്രട്ടറി കെ. ഷാജേഷ് കുമാര്‍ സ്വാഗതവും, ജോയന്റ് സെക്രട്ടറി സലീം നന്ദിയും പറഞ്ഞു.
സംസ്ഥാന ജൂനിയര്‍ വനിത ഫുട്‌ബോള്‍
എറണാകുളം ചാമ്പ്യന്‍മാര്‍