കോഴിക്കോട്: പി.എസ്.സി കോഴ ആരോപിച്ച് സി.പി.എം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ കോഴിക്കോട് സി.പി.എമ്മിന്റെ നടപടി. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചു. പ്രമോദ് കോട്ടൂളിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കാനാണ് തീരുമാനം. റിയല്‍ എസ്റ്റേറ്റ് ബന്ധം ചൂണ്ടികാട്ടിയാണ് നടപടി.
സംസ്ഥാന നേതൃത്വം കര്‍ശന നടപടി നടപടി വേണമെന്ന് ജില്ലാ ഘടകത്തിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന തരത്തില്‍ നടപടി വേണ്ടെന്ന് ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെടുകയുണ്ടായി.
അതേസമയം കോഴ ആരോപണം പ്രമോദ് കോട്ടൂളി നിഷേധിച്ചു . ആരില്‍ നിന്നും പണം വാങ്ങിയില്ല . വീട് ജപ്തി ഭീഷണി നേരിടുകയാണ്. ഒരു മാഫിയയുമായും ബന്ധമില്ലമായിരുന്നു പ്രമോദിന്റെ വിശദീകരണം.
പ്രമോദ് കോട്ടൂളിയെ സിപിഎമ്മില്‍ നിന്ന്പുറത്താക്കി