ദുബായ്: അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായി നടന്ന ലോകകപ്പില്‍ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ കൂട്ട രാജി.ടൂര്‍ണമെന്റ് നടത്തിപ്പ് തലവന്‍ ക്രിസ് ഡെട്ലി, മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ ക്ലെയര്‍ ഫര്‍ലോങ് എന്നിവരാണ് രാജിവച്ചത്.
ന്യൂയോര്‍ക്കിലെ നസാവുകൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിനെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്നു. പ്രധാന മത്സരങ്ങളില്‍ ഗാലറി ഒഴിഞ്ഞതും അമേരിക്കയില്‍ നടന്ന മത്സരങ്ങളില്‍ അനുവദിച്ചതിനു് കൂടുതല്‍ തുക ചിലവായതിലും ആരോപണം ഉന്നയിച്ചിരുന്നു.
ഇരുവരുടെയും രാജി ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ടല്ലെന്നാണ് ഐ.സി.സിയുടെ ഔദ്യോഗിക വിശദീകരണം. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ കൂട്ട രാജി