കോഴിക്കോട്: കടലാമ സംരക്ഷണത്തിന്റെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ നിരോധനം അവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇടപെടണമെന്ന് ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
നിരോധനത്തിന്റെ മറവില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവും കമ്പനികളില്‍ നിന്ന് കൊടുത്ത മത്സ്യത്തിന്റെ പണവും ലഭിക്കാത്തതിനാല്‍ മത്സ്യ വ്യാപാരികള്‍ പ്രതിസന്ധിയിലാണ്.2019ല്‍ അമേരിക്ക ആരംഭിച്ച നിരോധനം ഇപ്പോഴും തുടരുകയാണ്.
15ന് ഫിഷറീസ് കോര്‍ഡിനേഷന്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ ഓള്‍ കേരള ഫിഷ് മെര്‍ച്ചന്റ്‌സ് അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന കമ്മറ്റി യോഗത്തില്‍ പ്രസിഡണ്ട് എം.ഷാഫി അധ്യക്ഷത വഹിച്ചു.ജ-ന.സെക്രട്ടറി വി.വി.അനില്‍, എ.ആര്‍.സുധീര്‍ ഖാന്‍, ആര്‍.എം.എ.മുഹമ്മദ്, കെ.സി.അബ്ദുള്ള, പി.എച്ച്.റഹീം പങ്കെടുത്തു.