നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യാ മുന്നണിക്ക് വന്‍ നേട്ടം

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യാ മുന്നണിക്ക് വന്‍ നേട്ടം

ഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനും ഇന്‍ഡ്യാ മുന്നണിക്കും വന്‍ നേട്ടം.ബംഗാള്‍,ഹിമാചല്‍ പ്രദേശ്, ബീഹാര്‍ പഞ്ചാബ്,തമിഴ്‌നാട്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.13ല്‍ 11 സീറ്റുകളിലും ഇന്ത്യ സഖ്യ പാര്‍ട്ടികള്‍ വിജയിച്ചപ്പോള്‍ എന്‍ഡിഎ ഒരിടത്ത് മാത്രമാണ് വിജയമുറപ്പിച്ചത്.

ബിജെപിയുടെ സിറ്റിംഗ് സീറ്റായ റായ് ഗഞ്ചില്‍ ടി.എം.സി യുടെ കൃഷ്ണ കല്യാണിയാണ് അട്ടിമറി വിജയം നേടിയത്. ബംഗാളിലെ മറ്റൊരു സീറ്റായ ബാഗ്ടയിലും തൃണമൂല്‍ ആധിപത്യം പുലര്‍ത്തി.

ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. ഇതില്‍ മുന്നും ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു.
റുപൗലി(ബീഹാര്‍), റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (പശ്ചിമ ബംഗാള്‍), വിക്രവണ്ടി (തമിഴ്‌നാട്), അമര്‍വാര (മധ്യപ്രദേശ്), ബദരീനാഥ്, മംഗളൂര്‍(ഉത്തരാഖണ്ഡ്), ജലന്ധര്‍ വെസ്റ്റ് (പഞ്ചാബ്), ഡെഹ്‌റ, ഹാമിര്‍പൂര്‍, നലഗഢ്(ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

 

 

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍
ഇന്‍ഡ്യാ മുന്നണിക്ക് വന്‍ നേട്ടം

 

Share

Leave a Reply

Your email address will not be published. Required fields are marked *