സംവരണ സമുദായങ്ങളുടെ നിഷേധിക്കപ്പെട്ട പ്രാതിനിധ്യം നിയമസഭയില്‍ മന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ അവ നികത്താന്‍ സര്‍ക്കാര്‍ സ്‌പെഷല്‍ റിക്രൂട്ടുമെന്റ് ഉള്‍പ്പെടെയുള്ള പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് എം. എസ്. എസ് സംസ്ഥാന പ്രസിഡണ്ട് പി. ഉണ്ണീനും ജനറല്‍ സെക്രട്ടറി എഞ്ചിനീയര്‍ പി. മമ്മത് കോയയും ആവശ്യപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങളും നല്‍കുന്ന വിവിധ തരം നികുതികള്‍ വഴിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നത്. അതുകൊണ്ട് തന്നെ എല്ലാ വിഭാഗമാളുകള്‍ക്കും മതിയായ പ്രാതിനിധ്യം ലഭിക്കാന്‍ അവകാശമുണ്ട്. ചില വിഭാഗങ്ങള്‍ക്ക് സര്‍ക്കാറില്‍ നിന്ന് അനര്‍ഹമായി ലഭിച്ചുവെന്ന് ആക്ഷേപമുന്നയിക്കുമ്പോള്‍ നിജസ്ഥിതി വെളിപ്പെടുത്താന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ ഇപ്പോഴെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പിന്നോക്ക സമുദായങ്ങള്‍ക്ക് സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തണം-എം എസ് എസ്