ബേപ്പൂര്‍: ഗവ.യു.പി.സ്കൂളില്‍ കുട്ടികളുടെ സര്‍ഗാത്മക കഴിവ് വികസിപ്പിക്കുന്നതിനും, കഥ എഴുത്തു പരിശീലിപ്പിക്കുന്നതിനുമുള്ള പഠനക്കളരി സംഘടിപ്പിച്ചു. കഥാകൃത്ത് എം. ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്തു. കഥ പറച്ചിലും പഠനവും കുട്ടി കള്ക്കെല്ലാം നവ്യാനുഭവമായി.പ്രധാന അധ്യാപകന് മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.വിദ്യാരംഗം കണ്‍വീനര്‍ അന്‍സിറ ടീച്ചര്‍ സ്വാഗതവും വിദ്യാര്‍ത്ഥി മാളവിക നന്ദിയും പറഞ്ഞു. കോ-ഓഡിനേറ്റര്‍ ആഷിഖ് ചടങ്ങില്‍ സംബന്ധിച്ചു.
കുട്ടികളെ കഥ പറയാം
പഠനക്കളരി സംഘടിപ്പിച്ചു