തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഉമ്മന്‍ചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഉമ്മന്‍ചാണ്ടിയെയും യുഡിഎഫിനെയും അപഹസിച്ചവര്‍ ഇന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. 6000 കോടിയുടെ കടല്‍കൊള്ളയാണ് ഉമ്മന്‍ ചാണ്ടി വിഴിഞ്ഞം പദ്ധതിയിലൂടെ നടത്തുന്നതെന്ന് അന്ന് പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെന്നും സതീശന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.വിഴിഞ്ഞം യുഡിഎഫിന്റെ കുഞ്ഞാണ്. അത് യാഥാര്‍ഥ്യമാക്കിയത് ഉമ്മന്‍ചാണ്ടിയാണ്. ഓര്‍മകളെ ആട്ടിപ്പായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഉണ്ട്. അവര്‍ക്ക് വേണ്ടിയാണിത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം ഉമ്മന്‍ചാണ്ടിയുടെ ഇച്ഛാശക്തിയുടെ വിജയം
വി.ഡി.സതീശന്‍