റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റിന്റെ വേദിയില്‍ വിസ്മയം തീര്‍ത്ത് മാന്ത്രികന്‍ പ്രദീപ് ഹുഡിനോ

റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റിന്റെ വേദിയില്‍ വിസ്മയം തീര്‍ത്ത് മാന്ത്രികന്‍ പ്രദീപ് ഹുഡിനോ

റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ വിസ്മയം തീര്‍ത്ത് മാന്ത്രികന്‍ പ്രദീപ് ഹുഡിനോ. ചടങ്ങില്‍ ഉദ്ഘാടകനായിരുന്ന ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ളക്ക് റോട്ടറിയുടെ സ്ലോഗണ്‍ ആലേഖനം ചെയ്ത ഫലകം നല്‍കുകയും എന്നാല്‍ ഗവര്‍ണര്‍ അതേറ്റു വാങ്ങിയപ്പോള്‍ അതൊരു വര്‍ണ്ണ പുഷ്പ ബൊക്കെ ആയി മാറിയത് ഗവര്‍ണറിലും സദസ്സിലും വലിയ കൗതുകം സൃഷ്ടിച്ചു.

മാജിക് ഓഫ് റോട്ടറി എന്നതാണ് റോട്ടറി ഇന്റര്‍നാഷണലിന്റെ ഈ വര്‍ഷത്തെ മുദ്രാവാക്യം.ക്ലബ്ബിന്റെ 75ാമത് പ്രസിഡണ്ടായി അഡ്വ എടത്തോടി രാധാകൃഷ്ണനും സെക്രട്ടറി ആയി പ്രജീഷ് തിരുത്തിയിലും മറ്റു ഭാരവാഹികളും സ്ഥാനം ഏറ്റെടുത്തു.

ചടങ്ങില്‍ മുന്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ശ്രീധരന്‍ നമ്പ്യാര്‍,റോട്ടറി ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ക്യാപ്റ്റന്‍ കെ കെ ഹരിദാസ്, മുന്‍ പ്രസിഡന്റ് മുഹമ്മദ് കോയ ഇ, ഡോ. എം പി പദ്മനാഭന്‍ എന്നിവര്‍ സംസാരിച്ചു യോഗത്തില്‍ +2 ഉയര്‍ന്ന മാര്‍ക്ക് നേടിയ അനാമിക കെ എന്ന കുട്ടിയെ ആദരിച്ചു.

 

 

 

 

 

റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റിന്റെ വേദിയില്‍
വിസ്മയം തീര്‍ത്ത് മാന്ത്രികന്‍ പ്രദീപ് ഹുഡിനോ

 

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *