ഗുലാം ഹുസൈന്‍ കൊളക്കാടന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദരവ്

ഗുലാം ഹുസൈന്‍ കൊളക്കാടന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദരവ്

മുക്കം : ലോക കേരളസഭ മെമ്പര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ഗുലാം ഹുസൈന്‍ കൊളക്കാടന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദരവ്. മുക്കം സ്റ്റാര്‍ ഹോട്ടലില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ മുക്കം ബ്രാഞ്ച് മാനേജര്‍ സജിത്ത് പൊന്നാട അണിയിച്ച് അനുമോദന ഫലകം കൈമാറി. കേരളത്തിലെ വികസനത്തിന് പ്രവാസികള്‍ നല്‍കുന്ന പങ്ക് അദ്ദേഹം അനുമോദന പ്രസംഗത്തില്‍ സൂചിപ്പിച്ചു. പ്രവാസികളും എസ്ബിഐയും തമ്മിലുള്ള ആത്മബന്ധം എന്നെന്നും നിലനിര്‍ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസികള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും കൃത്യതയോടെയും വേഗത്തോടെയും നല്‍കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി . മുക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.ടി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു , വൈസ് പ്രസിഡണ്ട് ഫസല്‍ കൊടിയത്തൂര്‍, മുരളീധരന്‍ മാഷ് , ഫസല്‍ ബാബു,നിയാസ് ചെറുവാടി, സലിം കൊളായി, മുസ്തഫ തേലീരി, കുട്ടിയസ്സന്‍ കെ. കെ,അബ്ദുറഹ്‌മാന്‍ മണക്കാട്, നഫീസ കുന്നത്ത്, വാഹിദ് സിടിസി, എസ് എ നാസര്‍, ശരീഫ് കൂട്ടകടവത്ത് തുടങ്ങിയവര്‍ അനുമോദിച്ചു.

 

 

 

ഗുലാം ഹുസൈന്‍ കൊളക്കാടന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദരവ്

 

Share

Leave a Reply

Your email address will not be published. Required fields are marked *