വിയന്ന: നാല്‍പ്പത് വര്‍ഷത്തിന് ശേഷം ആദ്യമായെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആഘോഷത്തോടെയാണ് ഓസ്ട്രിയ വരവേറ്റത്. ാേസ്ട്രിയയുടെ ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിച്ചാണു പ്രധാനമന്ത്രിയെ ഓസ്ട്രിയ സ്വീകരിച്ചത്. രണ്ട് ദിവസത്തെ ഫഷ്യന്‍ സന്ദര്‍ശനത്തിന് ശേഷമാണ് നരേന്ദ്രമോദി ഓസ്ട്രിയയിലെത്തിയത്.
മോദി ഇന്ത്യന്‍ സമൂഹത്തെ അഭിവാദ്യം ചെയ്തു. പ്രസിഡന്റ് അലക്‌സാണ്ടര്‍ വാന്‍ ഡെര്‍ ബെലെനുമായും ചാന്‍സലര്‍ കാള്‍ നെഹാമ്മെറുമായും മോദി കൂടിക്കാഴ്ച നടത്തും. 1983ല്‍ ഇന്ദിര ഗാന്ധിയുടെ സന്ദര്‍ശനത്തിനുശേഷം ഓസ്ട്രിയയിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണു മോദി.
സവിശേഷതയുള്ളതാണ് ഈ സന്ദര്‍ശനം. പങ്കിടുന്ന മൂല്യങ്ങളാലും മികച്ച ഭൂമിക്കായുള്ള പ്രതിജ്ഞാബദ്ധതയാലും നമ്മുടെ രാജ്യങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു. ഓസ്ട്രിയന്‍ ചാന്‍സലറുമായും ഇന്ത്യന്‍ സമൂഹവുമായുള്ള കൂടിക്കാഴ്ചകള്‍ക്കായി കാത്തിരിക്കുന്നു മോദി എക്‌സില്‍ കുറിച്ചു. ഇരുരാജ്യങ്ങളിലെയും വ്യവസായികളെ മോദിയും നെഹാമ്മെറും അഭിസംബോധന ചെയ്യും.