തിരുവനന്തപുരം: കെ.കെ.രമ എംഎല്‍എയുടെ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയാതെ വീണ്ടും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്‍.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളേക്കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രി മറുപടി നല്‍കാതെ മന്ത്രി വീണാ ജോര്‍ജിനെ ചുമതലപ്പെടുത്തിയത്.സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് വീണ ജോര്‍ജിനായതുകൊണ്ടാണ് മറുപടി നല്‍കാന്‍ അവരെ ഏല്‍പ്പിച്ചതെന്നാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണം. എന്നാല്‍ ആഭ്യന്ത്ര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി പറയേണ്ട ചോദ്യങ്ങളാണ് രമയുടെ അടിയന്തിര പ്രമേയത്തിലുണ്ടായിരുന്നത്. ഈ പ്രശ്‌നം സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നതെന്നും അതിനാലാണ് മറുപടി നല്‍കാത്തതെന്നും അവര്‍ ആരോപിച്ചു.നേരത്തെ ടി.പി.ചന്ദ്രശേഖന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ.കെ.രമ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിലും മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നില്ല. അന്ന് മുഖ്യമന്ത്രി പറയേണ്ട മറുപടി സ്പീക്കര്‍ നല്‍കിയത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
കെ.കെ. രമയയുടെ അടിയന്തര പ്രമേയ നോട്ടീസിന്
മറുപടി പറയാതെ വീണ്ടും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി