ബെംഗളൂരു: ദളിതനായതിന്റെ പേരില്‍ തന്നെ കേന്ദ്രമന്ത്രി സഭയില്‍ അവഗണിച്ചെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും എം.പിയുമായ രമേഷ് ജിഗജിനാഗി.
മുന്‍ കര്‍ണാടക മന്ത്രിയായ രമേഷ് ജിഗജിനാഗി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ സര്‍ക്കാരില്‍ 2016 മുതല്‍ 2019 വരെ കുടിവെള്ള ശുചീകരണ സഹമന്ത്രിയായിരുന്നു.ഏഴ് പൊതുതെരഞ്ഞെടുപ്പുകളില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക ദളിതന്‍ ഞാനാണ്. എല്ലാ ഉന്നത ജാതി നേതാക്കള്‍ക്കും മന്ത്രിസഭയില്‍ അവസരം ലഭിച്ചു.എനിക്ക് മന്ത്രി സ്ഥാനമില്ല. ഈ പ്രവൃത്തിയില്‍ അദ്ദേഹം അസന്തുഷ്ടി രേഖപ്പെടുത്തി. പാര്‍ട്ടി ദളിത് വിരുദ്ധമാണെന്നും അതില്‍ ചേരേണ്ടതില്ലെന്നും ദളിത് സമുദായത്തിലെ പലരും തന്നോടാവശ്യപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഴു തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും കാബിനറ്റ് പദവി നഷ്ടപ്പെട്ടതില്‍ അദ്ദേഹം ബി.ജെ.പിക്കെതിരെ വിമര്‍ശനമുന്നയിച്ചു.
1998 ലാണ് 72 കാരനായ ജിഗജിനാഗി ആദ്യമായി എം.പിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ചിക്കോടി (എസ്.സി) മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി മൂന്ന് തവണയും ബിജാപൂര്‍ (എസ്.സി) സീറ്റില്‍ നിന്ന് നാല് തവണയും വിജയിച്ച ഏഴ് തവണ പാര്‍ലമെന്റ് അംഗമായ ആളാണ് ജിഗജിനാഗി. നാല് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടിട്ടില്ല.
ദളിതനായതിനാല്‍ കേന്ദ്രമന്ത്രി സഭയില്‍
തന്നെ അവഗണിച്ചു; ബി.ജെ.പി എം.പി