അഞ്ചുവര്‍ഷ ബി.ആര്‍ക്. പ്രോഗ്രാം പ്രവേശനത്തിനുള്ള അക്കാദമിക് യോഗ്യതാ വ്യസ്ഥയില്‍ മാറ്റം വരുത്തി. പ്രവേശനം തേടുന്നവര്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവ നിര്‍ബന്ധവിഷയങ്ങളായും കെമിസ്ട്രി, ബയോളജി, ടെക്‌നിക്കല്‍ വൊക്കേഷണല്‍ വിഷയം, കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇന്‍ഫര്‍മാറ്റിക്‌സ് പ്രാക്ടീസസ്, എന്‍ജിനിയറിങ് ഗ്രാഫിക്‌സ്, ബിസിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങളിലൊന്നുംകൂടി പഠിച്ച് 10+2/തത്തുല്യപരീക്ഷ മൊത്തത്തില്‍ 45 ശതമാനം മാര്‍ക്ക് വാങ്ങി ജയിച്ചിരിക്കണം. അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് ഒരുവിഷയമായി പഠിച്ച് 10+3 ഡിപ്ലോമ പരീഷ മൊത്തത്തില്‍ 45 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം.
പ്രവേശനത്തിനു ബാധകമായ യോഗ്യതാമാര്‍ക്ക് ഇളവുകള്‍, കേന്ദ്ര സര്‍ക്കാരിന്റെയോ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെയോ സംവരണ തത്ത്വങ്ങള്‍ക്ക് വിധേയമായിരിക്കും.2024-25 സെഷന്‍ ബി.ആര്‍ക്. പ്രവേശനത്തിന് പുതിയ ഭേദഗതിവ്യവസ്ഥ ബാധകമായിരിക്കുമെന്നും വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, ആര്‍ക്കിടെക്ചര്‍ സ്ഥാപനങ്ങള്‍, ബന്ധപ്പെട്ട അധികാരികള്‍ തുടങ്ങിയവര്‍ പുതിയവ്യവസ്ഥ പാലിക്കണമെന്നും കൗണ്‍സില്‍ അറിയിച്ചു.
ബാച്ച്ലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്.) പ്രവേശനം
അക്കാദമിക് യോഗ്യതാവ്യവസ്ഥയില്‍ മാറ്റം