കോഴിക്കോട്: ആള് കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ 13ന് ശനിയാഴ്ച കാലത്ത് 10.30ന് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് കെ.ബൈജുനാഥ് പരിപാടി ഉദ്ഘാടനം ചെയ്യും. വിജിലന്‍സ് ഡിവൈഎസ്പി ഇ.സുനില്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡണ്ട് ഐസക് വര്‍ഗ്ഗീസ് അധ്യക്ഷത വഹിക്കും. സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസുവിനെ ചടങ്ങില്‍ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് ഷെറീന ഷെറിന്, ഷൈലേഷ്, കെ.എം.നാസര്‍, സി.എന്‍.അബൂബക്കര്‍, പ്രമീള, ത്രിജ മിനി എന്നിവര്‍ പങ്കെടുത്തു.
ആള്‍കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ റൈറ്റ്സ്
പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന കണ്വെന്ഷന് 13ന്