കോഴിക്കോട്: ഓള് ഇന്ത്യ ഫെഡറേഷന് ഓഫ് അങ്കണവാടി വര്‍ക്കേഴ്സ് ആന്റ് ഹെല്‍പ്പേഴ്സ് (എജെഎഫ്എഡബ്ല്യുഎച്ച്) സിഐടിയു ദേശീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജൂലായ് 10 അവകാശ ദിനാചരണത്തിന്റെ ഭാഗമായി ആദായ നികുതി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി പി.കെ.മുകുന്ദന് ഉദ്ഘാടനം ചെയ്തു. കെ.ഷീബ സംസാരിച്ചു.മാര്‍ച്ചിന് ഷിംജില.എം, ഗീത പി എന്നിവര്‍ നേതൃത്വം നല്കി. രാജ്യത്തെ ഐസിഡിഎസ് പദ്ധതിയും അങ്കണ വാടികളും സംരക്ഷിക്കുക, ഇസിസിഇ മാതൃകയിലുള്ള പഠന രീതിയും പ്രീ സ്കൂള്‍ വിദ്യാഭ്യാസവും സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാറ്റാനുള്ള ഗൂഢ നീക്കം അവസാനിപ്പിക്കുക, അങ്കണവാടി ജീവനക്കാരുടെ ഗ്രാറ്റിവിറ്റിയുമായി ബന്ധപ്പെട്ട്
2022 ഏപ്രില്‍ 25ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.
എഐഎഫ്എഡബ്ല്യുഎച്ച് ആദായ നികുതി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി