ഉന്നത വിജയം നേടിയ സ്‌കൂളുകളെ ഫോസ-82 ഫസ്റ്റ് ബാച്ച് ആദരിച്ചു

ഉന്നത വിജയം നേടിയ സ്‌കൂളുകളെ ഫോസ-82 ഫസ്റ്റ് ബാച്ച് ആദരിച്ചു

മുക്കം:എസ് എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടി കൊടിയത്തൂര്‍ പിടിഎം, ചെറുവാടി ജിഎച്ച്എസ്എസ് എന്നീ സ്‌കൂളുകളെ ഫസ്റ്റ് ബാച്ച് ഫോസ-1982 കൂട്ടായ്മ ആദരിച്ചു.മുക്കം സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മുക്കം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പിടി ബാബു ഉദ്ഘാടനം ചെയ്തു.ഫോസ പ്രസിഡണ്ട് വഹീദ സിടിസി അധ്യക്ഷയായി.കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു, വൈസ് പ്രസിഡണ്ട് ഫസല്‍ കൊടിയത്തൂര്‍ എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി.സ്‌കൂള്‍ പിടിഎ പ്രസിഡണ്ടുമാരായ എസ്എ നാസര്‍, ഷെരീഫ് കൂട്ടകടവ്, ഫോസ സെക്രട്ടറി സലീം കൊളായി, എ.പി. മുരളീധരന്‍ മാസ്റ്റര്‍, ഫസല്‍ ബാബു, നിയാസ് ചെറുവാടി, എകെ കുട്ടിഹസ്സന്‍, നഫീസ കുന്നത്ത്,അബ്ദുറഹ്‌മാന്‍ മണക്കാടി. സരോജിനി എന്നിവര്‍ സംസാരിച്ചു.ഏറ്റവും മികച്ച എസ്പിസിയായി തിരഞ്ഞെടുത്ത കൊടിയത്തൂര്‍ പിടിഎം സ്‌കൂള്‍ എസ്പിസിയേയും, ഉന്നത വിജയം നേടിയ ഫോസ കുടുംബത്തിലെ സായി ഗായത്രിയേയും ചടങ്ങില്‍ അനുമോദിച്ചു. ഗുലാം ഹുസൈന്‍ കൊളക്കാടന്‍ സ്വാഗതവും മുസ്തഫ തേലീരി നന്ദിയും പറഞ്ഞു.

 

 

 

ഉന്നത വിജയം നേടിയ സ്‌കൂളുകളെ ഫോസ-82 ഫസ്റ്റ് ബാച്ച് ആദരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *