ദില്ലി: ഇന്നലെ നടന്ന കത്വ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്നലെ വൈകുന്നേരം 3.10 ഓടെയാണ് കത്വയിലെ മച്ചേഡി മേഖലയില്‍ പെട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം നടന്നത്. അതിര്‍ത്തി കടന്ന് എത്തിയ നാല് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. രാജ്യത്തിന് നഷ്ടമായത് 5 ധീര ജവാവന്മാരെയാണ്.പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന രണ്ട് പേരും ഇവര്‍ക്കൊപ്പം പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുകയാണ് ഇന്ത്യ. ശക്തമായ തിരിച്ചടി അര്‍ഹിക്കുന്ന ഭീരുത്വ നടപടിയാണെന്ന് രാഷ്ട്രപതിയും വ്യക്തമാക്കി.
ഭീകരരെ പിടികൂടാന്‍ സൈന്യം മേഖലയില്‍ ഓപ്പറേഷന്‍ തുടരുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് അറിയിച്ചു. സംഭവത്തില്‍ അദ്ദേഹം അതീവ ദു:ഖം രേഖപ്പെടുത്തി. സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്നും ആക്രമണത്തിന് പിന്നിലെ ദുഷ്ട ശക്തികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു. പരിക്കേറ്റ സൈനികരുടെ നില തൃപ്തികരമാണെന്ന് സൈന്യം അറിയിച്ചു. വീരമൃത്യു വരിച്ച സൈനികരുടെ ഭൗതികശരീരം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ജന്മനാട്ടിലേക്ക് കൊണ്ടു പോകും.
കത്വ ഭീകരാക്രമണം; തിരിച്ചടിക്കുമെന്ന് കേന്ദ്രം