കോഴിക്കോട്: മുന്നറിയിപ്പില്ലാതെ കോഴിക്കോട് വിമാനതാവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങള്‍ റദ്ദ് ചെയ്യരുതെന്ന് കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മറ്റി ആവശ്യപ്പട്ടു. ഇതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്ത് വളരെ വലുതാണ്. കരിപ്പൂരില്‍ നിന്നുള്ള ആഭ്യന്തര സര്‍വ്വീസുകളുടെ എണ്ണം കൂട്ടണമെന്നും ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യ അധികൃതര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചു. കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ നിര്‍ദ്ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേയുമായി ബന്ധപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കമ്മറ്റി ചെയര്‍മാന്‍ അലോക് കുമാര്‍ സാബു അധ്യക്ഷത വഹിച്ചു. ചേംബര്‍ പ്രസിഡണ്ട് മെഹബൂബ് സ്വാഗതവും, സെക്രട്ടറി അരുണ്‍ കുമാര്‍ നന്ദിയും രേഖപ്പെടുത്തി. നിത്യാനന്ദ കാമത്ത്, അഡ്വ.അനൂപ് നാരായണന്‍, അഡ്വ.തോമസ് മാത്യു, പുത്തൂര്‍ മഠം ചന്ദ്രന്‍, അഡ്വ.രാജന്‍ എന്നിവരും യോഗത്തില്‍ സംസാരിച്ചു.