വായന പക്ഷാചരണ സമാപനവും വായന മത്സര വിജയികള്‍ക്ക് സമ്മാന വിതാണവും നടത്തി

വായന പക്ഷാചരണ സമാപനവും വായന മത്സര വിജയികള്‍ക്ക് സമ്മാന വിതാണവും നടത്തി

കോഴിക്കോട് : ഐ വി ദാസ് ജന്മദിനത്തിലെ വായന പക്ഷാചരണ സമാപനം കാളാണ്ടിത്താഴം ദര്‍ശനം വായനശാലയില്‍ വയലാര്‍ പുരസ്‌കാര ജേതാവ് യു കെ കുമാരന്‍ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി സല്‍മി സത്യാര്‍ത്ഥി ഐ വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. എഴുത്തുകാരികളായ ശ്രീരഞ്‌നി ചേവായൂര്‍, സായി പ്രഭ പറമ്പില്‍ ബസാര്‍, ശ്രീലതരാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ദര്‍ശനം ജോയിന്റ് സെക്രട്ടറി ടി കെ സുനില്‍കുമാര്‍ വായന പക്ഷാചരണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദര്‍ശനം പ്രസിഡന്റ് പി സിദ്ധാര്‍ത്ഥന്‍ അധ്യക്ഷത വഹിച്ചു. വായന മത്സര വിജയികളായ 26 പേര്‍ക്ക് സാഹിത്യകാരന്‍മാര്‍ കയ്യൊപ്പു ചാര്‍ത്തിയ പസ്തകങ്ങള്‍ യു കെ കുമാരനും സല്‍മിസത്യാര്‍ത്ഥിയും സമ്മാനിച്ചു. വായനയ്ക്കു നല്‍കുന്ന പുസ്തകങ്ങളില്‍ വിമര്‍ശന പഠനം നടത്തിയവരായ രജിത്ത് ആയഞ്ചേരി, സ്വാമിനാഥന്‍ പാറേക്കാട്ട്, ബിജു ചാലില്‍ , ബീനാ വിജയന്‍, ടി കെ വത്സലകുമാരി, വി കെ വിജയലക്ഷ്മി,ചെട്ടി കുളങ്ങര എം പി ദിനേശന്‍, ഡഗ്‌ളസ് ഡി.സില്‍വ, ന്യൂയോര്‍ക്ക് സര്‍ഗ്ഗവേദി മെന്റര്‍ എഴുത്തുകാരന്‍ ജോസ് ചെരിപുറത്തിനു വേണ്ടി അദ്ദേഹത്തിന്റെ പ്രതിനിധി എന്നിവര്‍ പുരസ്‌കാര ഫലകം ഏറ്റുവാങ്ങി. ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോണ്‍സണ്‍ സ്വാഗതവും നിര്‍വ്വാഹക സമിതി അംഗം അഡ്വ. ബി കെ ശ്രീജേഷ് നന്ദിയും പറഞ്ഞു.

 

 

 

വായന പക്ഷാചരണ സമാപനവും
വായന മത്സര വിജയികള്‍ക്ക് സമ്മാന വിതാണവും നടത്തി

Share

Leave a Reply

Your email address will not be published. Required fields are marked *