ടിപി മൂസ്സ ചാരിറ്റബിള്‍ ആന്റ് കള്‍ച്ചറല്‍ സൊസൈറ്റി, അനുമോദന സദസ്സ് സംഘടിപ്പിച്ചു

ടിപി മൂസ്സ ചാരിറ്റബിള്‍ ആന്റ് കള്‍ച്ചറല്‍ സൊസൈറ്റി, അനുമോദന സദസ്സ് സംഘടിപ്പിച്ചു

വടകര: ടി.പി മൂസ്സ ചാരിറ്റബിള്‍ ആന്റ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കാര്‍ത്തികപ്പള്ളി പ്രദേശത്തെ എം ബി ബി എസ്, പ്ലസ് ടു, എസ് എസ് എല്‍ സി, യു എസ് എസ് ,എല്‍ എസ് എസ് പരീക്ഷ കളില്‍ വിജയം നേടിയ വിദ്യാര്‍ത്ഥി കളെ അനുമോദിച്ചു. കാര്‍ത്തികപ്പള്ളി നമ്പര്‍ വണ്‍ യു പി സ്‌കൂളില്‍ നടന്ന അനുമോദന സദസ്സ്പ്രശസ്ത കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നൂഞ്ഞിയില്‍ രാഘവന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ ടി വി ബാലന്‍ ടി പി മൂസ്സ അനുസ്മരണ പ്രഭാഷണം നടത്തി. സിനിമാ നിരൂപകനും നാടക പ്രവര്‍ത്തകനുമായ അരിക്കാം വീട്ടില്‍ സുനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രഭാഷകനും ജില്ലാ ലൈബ്രറി പ്രവര്‍ത്തകനുമായ സോമന്‍ മുതുവന ടി പി സുഹൃത്ത് സ്മരണ നടത്തി. മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ബോര്‍ഡ് മെമ്പര്‍ പി ശ്രീനിവാസന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ എം വിമല, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ പി സൗമ്യ, എറാമല ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എന്‍ എം ബിജു, കുറിഞ്ഞാലിയോട് ക്ഷീരോല്‍പ്പാദക സഹകരണ സംഘം സിക്രട്ടറി വി വി ബീന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച കോട്ടക്കാരന്റവിട ഡോ. സഹീദ സിറാജിനേയും ‘താഴ്മ’ യിലെ ഡോ. മിന്ന പാത്താടി യെയും ആലങ്കോട് ലീലാകൃഷ്ണന്‍ ഉപഹാരം നല്‍കി അനുമോദിച്ചു. വിജയികളായ മുഴുവന്‍ കുട്ടികള്‍ക്കും പി ഹരീന്ദ്രനാഥ് രചിച്ച ‘മഹാത്മാ ഗാന്ധി കാലവും കര്‍മ്മപര്‍വ്വവും 1869-1915’ എന്ന ചരിത്ര ഗ്രന്ഥം സമ്മാനമായി നല്‍കി. ഒപ്പം മഠത്തില്‍ കുമാരന്‍ കുടുംബ ട്രസ്റ്റിന്റെ കുട, നൂഞ്ഞിയില്‍ രാധയുടെ ഓര്‍മ്മയ്ക്കായി സ്റ്റീല്‍ വാട്ടര്‍ ബോട്ടില്‍, സൊസൈറ്റിയുടെ ബേഗ് എന്നിവയും വിതരണം ചെയ്തു. സമൂഹത്തില്‍ തനതായ അടയാളപ്പെടുത്തലുകള്‍ നല്‍കി കാലയവനികക്കുള്ളില്‍ മറഞ്ഞു പോയ പി ആര്‍ നമ്പ്യാര്‍, എം സി അപ്പുണ്ണി നമ്പ്യാര്‍, ടി. രാമകൃഷ്ണക്കുറുപ്പ്, കുഞ്ഞിമൂസ്സ കുനിങ്ങാട് എന്നിവരുടെ ഓര്‍മ്മക്കായി അവരുടെ ബന്ധുക്കളും ലോക കേരളസഭ അംഗം ബാബു വടകര, യുഎഇ വടകര എന്‍ ആര്‍ ഐ ഫോറം പ്രസിഡണ്ട് ഇന്ദ്ര തയ്യില്‍ എന്നിവരുടെ അക്ഷരോപഹാരമായി പി ഹരീന്ദ്രനാഥിന്റെ പുസ്തകം മുഴുവന്‍ കുട്ടികള്‍ക്കും വിതരണം ചെയ്തു. സൊസൈറ്റി സെക്രട്ടറി പിണങ്ങോട്ട് ഉസ്മാന്‍ സ്വാഗതവും രക്ഷാധികാരി ഒ.എം അശോകന്‍ നന്ദിയും പറഞ്ഞു.

 

rganized, felicitation, session

 

ടിപി മൂസ്സ ചാരിറ്റബിള്‍ ആന്റ് കള്‍ച്ചറല്‍ സൊസൈറ്റി, അനുമോദന സദസ്സ് സംഘടിപ്പിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *