സി.ലക്ഷ്മണന് ആദരമായി തയ്യാറാക്കിയ പ്രത്യേക ബ്രോഷറുകളുമായി
കായിക ചരിത്രകാരന്‍ പ്രൊഫ.എം.സി.വസിഷ്ഠ്
കോഴിക്കോട്: 100 വര്‍ഷങ്ങള്‍ക്കു മുമ്പ് , 1924 ജൂലൈ 8-നാണ് ഒളിമ്പിക്‌സില്‍ ആദ്യമായി ഒരു മലയാളി സാന്നിധ്യം ഉണ്ടായത്. 1924 പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യക്കു വേണ്ടി 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മത്സരിച്ചത് മലയാളിയായ ചെറുവാരി ലക്ഷ്മണന്‍ എന്ന സി.ലക്ഷ്മണനായിരുന്നു. ഹീറ്റ്‌സില്‍ പരാജയപ്പെട്ടെങ്കിലും ലക്ഷ്മണന്റെ ഒളിമ്പിക്‌സ് അരങ്ങേറ്റം ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ചരിത്രത്തിലെ ഒരു രജതരേഖയായി ഇന്നും നിലനില്‍ക്കുന്നു. 1924ല്‍ ഡല്‍ഹിയില്‍ നടന്ന നാഷണല്‍ അത്ലറ്റിക്‌സ് മീറ്റില്‍ 120 അടി ഹര്‍ഡില്‍സില്‍ വിജയിയായിരുന്നു ലക്ഷ്മണന്‍. ഈ വിജയമാണ് ലക്ഷ്മണനെ ഒളിമ്പിക്‌സില്‍ എത്തിച്ചത്. അത്‌ലറ്റിക്‌സിനു പുറമെ ക്രിക്കറ്റ് കളിക്കാരനുമായിരുന്നു ലക്ഷ്മണന്‍. അദ്ദേഹം പില്‍ക്കാലത്ത് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ ഡയറക്ടര്‍ ജനറലായും സേവനമനുഷ്ഠിച്ചു.