ദില്ലി: വനിതകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുന്നതിന് നയം രൂപവത്കരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശംനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളാണ് തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ഇത്തരം അവധികള്‍ തൊഴിലുടമക്ക് സ്ത്രീകള്‍ക്ക് ജോലി നല്‍കാന്‍ താല്‍പര്യം ഇല്ലാതെയാക്കും. ഇത് വിപരീതഫലം ഉണ്ടാക്കും. നയപരമായ കാര്യത്തില്‍ ഇടപെടാനില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നയരൂപവത്കരണമെന്ന ആവശ്യത്തില്‍ ഹര്‍ജിക്കാര്‍ക്ക് കേന്ദ്ര വനിതാ-ശിക്ഷുക്ഷേമ വകുപ്പ് സെക്രട്ടറിക്ക് നിവേദനം നല്‍കാം.ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചന നടത്തി സര്‍ക്കാരിന് നയരൂപീകരണം നടത്താം. സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായവും ആരായണമെന്ന് കോടതി വ്യക്തമാക്കി.
ആര്‍ത്തവ അവധി നയം രൂപീകരിക്കേണ്ടത്
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍; സുപ്രീംകോടതി