കോഴിക്കോട്: മേമുണ്ട മൂടാടി മഠത്തില്‍ വടകര വരദയുടെ അമ്മമഴക്കാറ് എന്ന പുതിയ നാടകത്തിന്റെ റിഹേഴ്‌സല്‍ ക്യാമ്പ് ഒരു കൂട്ടം സാമൂഹ്യദ്രോഹികള്‍ കയ്യേറി സൗണ്ട് സിസ്റ്റം അടക്കമുള്ള പ്രോപ്പര്‍ട്ടി നശിപ്പിച്ച നടപടിയില്‍ ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) കോഴിക്കോട് ജില്ലാകമ്മിറ്റി യോഗം പ്രതിഷേധിച്ചു.പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും നാടക കലാകാരന്‍മാര്‍ക്ക് സംരക്ഷണം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് എ.ജി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അനില്‍മാരാത്ത് സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി സദാനന്ദന്‍ സി.പി. പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പി.ടി.സുരേഷ്, ടി.പി.റഷീദ്, കൃഷ്ണദാസ് വല്ലാപ്പുന്നി, തിലകന്‍ ഫറോക്ക്, സുരേഷ് അമ്പാടി, രാജന്‍ ഫറോക്ക്,എന്‍.എ.സുധീര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാക്യാമ്പ് ആഗസ്റ്റ് 3,4,കോഴിക്കോട് വേങ്ങേരി കാര്‍ഷിക വിപണകേന്ദ്രം ഹാളിലും തോപ്പില്‍ ഭാസി ജന്മശതാബ്ദി ആഘോഷവും കെ.പി.എ.സിയുടെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷവും ആഗസ്റ്റ് മദ്ധ്യവാരം ബേപ്പൂരിലും നടക്കും. പി.ഭാസ്‌കരന്‍, പി.ജെ.ആന്റണി ജന്മശതാബ്ദി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ യൂണിറ്റുകളുടെ ആഭിമുഖ്യത്തിലും സംഘടിപ്പിക്കും.
നാടക റിഹേഴ്‌സല്‍ ക്യാമ്പ് കയ്യേറ്റം;
കലാകാരന്‍മാര്‍ക്ക് സംരക്ഷണം നല്കണം, ഇപ്റ്റ