കാലിക്കറ്റ് അഡ്വെര്‍ടൈസിങ് ക്ലബ് എജുക്കേഷന്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ നല്‍കി

കാലിക്കറ്റ് അഡ്വെര്‍ടൈസിങ് ക്ലബ് എജുക്കേഷന്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ നല്‍കി

കോഴിക്കോട്: ജില്ലയിലെ മാധ്യമങ്ങളിലെയും പരസ്യ ഏജന്‍സികളിലെയും മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ കാലിക്കറ്റ് അഡ്വെര്‍ടൈസിങ് ക്ലബ് അംഗങ്ങളുടെ മക്കളില്‍ നിന്ന് എസ്എസ്്്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി മികച്ച വിജയം കൈവരിച്ച ബ്ലെസിറ്റ ബെന്‍, എം മേഘ്‌ന, അഭിനവ് ജോബി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് എജുക്കേഷന്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ചടങ്ങില്‍ റെയ്‌സ് എയ്ഗണ്‍ മാനേജിങ് ഡയറക്ടര്‍ രജീഷ് തേറത്ത് പുരസ്‌കാരങ്ങള്‍ നല്‍കി. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ ആഡ് ക്ലബിന്റെ സഹകരണത്തോടെ തിരഞ്ഞെടുത്ത് സൗജന്യ എന്‍ട്രന്‍സ് കോച്ചിങ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

39 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി മാതൃഭൂമിയില്‍ നിന്ന് വിരമിച്ച കെ. ഹരികുമാറിനെ യോഗം ആദരിച്ചു.

പ്രസിഡന്റ് ശ്രീജിത്ത് കടത്തനാട്, സെക്രട്ടറി കെ.ഇ ഷിബിന്‍, ട്രഷറര്‍ എ.ആര്‍ അരുണ്‍ രക്ഷാധികാരി എന്‍. രാജീവ്, ക്ലബ് അംഗങ്ങളായ പി.എം. മാത്യൂ, ഭാനുപ്രകാശ്, കെ വി രജീഷ്, ദിനല്‍ ആനന്ദ്, വിപിന്‍നാഥ് എന്നിവര്‍ സംസാരിച്ചു.

 

 

കാലിക്കറ്റ് അഡ്വെര്‍ടൈസിങ് ക്ലബ് എജുക്കേഷന്‍
എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ നല്‍കി

Share

Leave a Reply

Your email address will not be published. Required fields are marked *