അനുമോദിച്ചു

അനുമോദിച്ചു

കോഴിക്കോട്: വട്ടക്കിണര്‍ ഗ്രീന്‍ സ്‌ക്വയര്‍ റസിഡന്‍സ് അസോസിയേഷന്‍( ജി എസ് ആര്‍ എ) എസ്എസ്എല്‍സി പ്ലസ് ടു ഡിഗ്രി എംബിബിഎസ് സൈക്കോളജി എന്നിവയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. എസ് ആര്‍ എ പ്രസിഡണ്ട് പി വിജയ ഗോപാലന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രമ്യ സന്തോഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പന്നിയങ്കര പോലീസ് സ്റ്റേഷന്‍ എസ് ഐ കിരണ്‍ ശശിധരന്‍ ബോധവല്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം കിരണ്‍ ശശിധരനും, രമ്യ സന്തോഷും നിര്‍വ്വഹിച്ചു. മുഖ്യരക്ഷാധികാരി യൂ സുകുമാരന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോക്ടര്‍ ദിവാന്‍, സോണി ടീച്ചര്‍, ലൈഗു, രേഷ്മ, അമൃതാഞ്ജലി ദിവാന്‍, പ്രയാഗ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സിപിഎം അബ്ദുറഹിമാന്‍ ബിന്‍ അഹമ്മദ് സ്വാഗതവും സെക്രട്ടറി മിനി കിഷോര്‍ നന്ദിയും പറഞ്ഞു.

 

 

അനുമോദിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *