ജോലിഭാരം, സമ്മര്‍ദം: ലോകത്തെ ഞെട്ടിച്ച് റോബോട്ടിന്റെ ‘ആത്മഹത്യ’

ജോലിഭാരം, സമ്മര്‍ദം: ലോകത്തെ ഞെട്ടിച്ച് റോബോട്ടിന്റെ ‘ആത്മഹത്യ’

ജോലിഭാരം, സമ്മര്‍ദം: ലോകത്തെ ഞെട്ടിച്ച് റോബോട്ടിന്റെ ‘ആത്മഹത്യ’

 

സോള്‍: അമിത ജോലിഭാരം താങ്ങാനാവാതെ മനുഷ്യര്‍ ആത്മഹത്യ ചെയ്യുന്ന വാര്‍ത്ത കേള്‍ക്കുന്നതില്‍ അത്ഭുതപ്പെടാറില്ല നമ്മള്‍. എന്നാല്‍ ഇതേ കാരണത്താല്‍ ആത്മഹത്യ ചെയ്തിരിക്കുന്നത് ഒരു റോബോട്ടാണെങ്കിലൊ? എന്നാല്‍ അങ്ങനെയൊരു വാര്‍ത്തയാണ് പുറത്തു വരുന്നത്. ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവും മൂലം റോബോട്ട് ആത്മഹത്യ ചെയ്തു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ലോകം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ദക്ഷിണ കൊറിയയിലാണ് സംഭവം. ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗണ്‍സിലില്‍ അഡ്മിനിസ്ട്രേഷന്‍ ഓഫീസറായി ജോലി ചെയ്യുകയായിരുന്ന റോബോട്ടാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. റോബോട്ട് ജോലി ചെയ്യുന്ന ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും താഴേക്ക് വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യ ചെയ്യുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് സംഭവ സ്ഥലത്ത് റോബോട്ട് നിരീക്ഷണം നടത്തിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കെട്ടിടത്തിന്റെ മുകളില്‍ നിന്ന വീണ ആഘാതത്തില്‍ ചിന്നി ചിതറിയ റോബോട്ടിന്റെ ശരീര ഭാഗങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും ആത്മഹത്യയുടെ കാരണം പരിശോധിച്ചു വരികയാണെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ റോബോട്ടുകളുടെ ജോലിഭാരത്തെ കുറിച്ചും വലിയ രീതിയില്‍ ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.
സിറ്റി കൗണ്‍സിലില്‍ ഡോക്യമെന്ററി ഡെലിവറി, സിറ്റി പ്രമോഷന്‍, പ്രാദേശിക നിവാസികള്‍ക്ക് വിവരങ്ങള്‍ നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ സ്വലതയോടെ റോബോട്ട് ചെയ്യാറുണ്ടായിരുന്നതായും അധികൃതര്‍ പറഞ്ഞു. കാലിഫോര്‍ണിയ ആസ്ഥാനമായ ബെയര്‍ റോബോട്ടിക്‌സ് നിര്‍മ്മിച്ച റോബോട്ട് 2023 ആഗസ്റ്റിലാണ് ജോലി ആരംഭിച്ചത്. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറുമണിവരെയാണ് റോബോര്‍ട്ടിന്റെ പ്രവര്‍ത്തന സമയം. സ്വന്തമായി സിവില്‍ സര്‍വീസ് ഓഫീസര്‍ കാര്‍ഡ് ഉണ്ടായിരുന്ന റോബോട്ട് ടയറില്ലാതെ എലിവേറ്ററുകള്‍ ഉപയോഗിച്ചായിരുന്നു ഓരോ ഫ്‌ളോറുകളിലൂടെയും സഞ്ചരിച്ചത്.
റോബോട്ടുകളെ വളരെ ആവേശത്തോടെ സ്വീകരിക്കുന്ന രാജ്യമായ ദക്ഷിണ കൊറിയയിലെ റോബോട്ടിന്റെ ആത്മഹത്യയെക്കുറിച്ചുള്ള വാര്‍ത്ത പ്രാദേശിക മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയായി. റോബോട്ട് സൂപ്പര്‍വൈസറുടെ വിയോഗത്തിന് പിന്നാലെ മറ്റൊരു റോബോര്‍ട്ടിനെ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഗുമി സിറ്റി കൗണ്‍സില്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *