ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മസൂദ് പെസസ്‌കിയാന്‍ തിരഞ്ഞെടുക്കപ്പെട്ടു. പകുതിയിലധികം വോട്ടുകള്‍ നേടിയാണ് പെസസ്‌കിയാന്‍
തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇറാന്റെ മുന്‍ ആരോഗ്യ മന്ത്രി പദവി അലങ്കരിച്ചിരുന്ന പെസസ്‌കിയാന്‍ പരിഷ്‌കരണവാദിയുമാണ്.
ഹെലികോപ്ടര്‍ അപകടത്തില്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാന്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്.എതിര്‍ സ്ഥാനാര്‍ത്ഥി സയീദ് ജലീലിയെ വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് പെസസ്‌കിയാന്‍ പ്രസിഡണ്ട് പദവിയിലെത്തിയത്.
ഫല പ്രഖ്യാപനത്തിന് ശേഷം, വോട്ട് ചെയ്തവര്‍ക്കും പിന്തുണച്ചവര്‍ക്കും പെസസ്‌കിയാന്‍ നന്ദിയറിയിച്ചു. ‘ഞങ്ങള്‍ എല്ലാവരിലേക്കും സൗഹൃദത്തിന്റെ കരം നീട്ടും. നമ്മള്‍ എല്ലാവരും ഈ രാജ്യത്തെ ജനങ്ങളാണ്. എല്ലാവരേയും രാജ്യത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കണം,’ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
മസൂദ് പെസസ്‌കിയാന്‍ ഇറാന്‍ പ്രസിഡന്റ് സഥാനത്തേക്ക്