ശക്തികൊണ്ടല്ല ബുദ്ധികൊണ്ട് സമൂഹത്തില്‍ ഒന്നാമനാകാന്‍ ശ്രമിക്കുക;മന്ത്രി. എ.കെ ശശീന്ദ്രന്‍

ശക്തികൊണ്ടല്ല ബുദ്ധികൊണ്ട് സമൂഹത്തില്‍ ഒന്നാമനാകാന്‍ ശ്രമിക്കുക;മന്ത്രി. എ.കെ ശശീന്ദ്രന്‍

വിദ്യാര്‍ഥികള്‍ പഠനത്തിലും സ്വഭാവത്തിലും മികച്ച നിലവാരം പുലര്‍ത്തി സമൂഹത്തെ നയിക്കാന്‍ പ്രാപ്തരാകണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ വിദ്യാര്‍ഥികളെ ഉദ്‌ബോധിപ്പിച്ചു. എം. എം. ഹൈസ്‌കൂള്‍ സംഘടിപ്പിച്ച എസ്.എസ്.എല്‍.സി ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും മന്ത്രി നിര്‍വഹിച്ചു.
പി.ടി.എ. പ്രസിഡണ്ട് മുഷ്താഖ് ആധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റര്‍ സി.സി.ഹസന്‍ സ്വാഗതം പറഞ്ഞു.
രേഖ . സി. ( ചെയര്‍പേഴ്‌സണ്‍, വിദ്യാഭ്യാസ കാര്‍ഷിക കാര്യസമിതി, കോര്‍പറേഷന്‍),ഉഷാദേവി (കൗണ്‍സിലര്‍),കിരണ്‍ ദാസ് ( ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്, ചെമ്മങ്ങാട്),പി.വി. ഹസന്‍കോയ (സെക്രട്ടറി,എം.ഇ .എ),പി.ടി.എ.വൈസ് പ്രസിഡന്റ് കെ. വി. ഇസ്ഹാഖ്, അദ്ധാപകരായ
കെ.എ. മുഹമ്മദ് കെ.എം.എ. നാസര്‍, അബൂബക്കര്‍ പള്ളിത്തൊടിക, ആശ (മദര്‍ പി.ടി.എ) എന്നിവര്‍ സംസാരിച്ചു.
എ. എം. ഹസീന ടീച്ചര്‍ നന്ദി പറഞ്ഞു.

 

ശക്തികൊണ്ടല്ല ബുദ്ധികൊണ്ട് സമൂഹത്തില്‍
ഒന്നാമനാകാന്‍ ശ്രമിക്കുക;മന്ത്രി. എ.കെ ശശീന്ദ്രന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *