കോഴിക്കോട്; കവിതാ ലോകത്തിന്റെ വക്കത്ത് നിന്നാല്‍ പോരാ, നിരന്തരം സാധകം കൊണ്ട് നല്ല കവിതകള്‍ എഴുതാന്‍ എഴുത്തുകാര്‍ക്ക് സാധിക്കണമെന്ന് പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി പറഞ്ഞു. രാഷ്ട്ര ഭാഷാ വേദിയും, പീപ്പിള്‍സ് റിവ്യൂ സാഹിത്യ വേദിയും സംയുക്തമായി ഹിന്ദി നോവല്‍ ചക്രവര്‍ത്തി മുന്‍ഷി പ്രേം ചന്ദിന്റെ ജന്മദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിഭിന്ന ഭാഷാ കവിയരങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്കുകള്‍ ഡിക്ഷ്‌നറി വെച്ച് കവിത എഴുതാനാവില്ല. നമ്മുടെ മനസ്സില്‍ സമാഹരിച്ച് വരുന്ന വാക്കുകളാണ് കവിതകളാകുന്നത്. താന്‍ താന്‍ മനസ്സിലാവുന്ന ഭാഷയിലാണ് കഥകളും കവിതകളും എഴുതാവൂ എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. കോഴിക്കോട് സാഹിത്യ നഗര പദവിയിലേക്ക് ഉയരുമ്പോള്‍ ഇത്തരം കൂട്ടായ്മകള്‍ അതിന് മാറ്റ് കൂട്ടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ആര്‍.ജയന്ത് കുമാര്‍, സാഹിത്യകാരന്‍ ഒഞ്ചിയം ഉസ്മാന്‍, ഗോപി, ചെറുവണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു. ആര്‍.കെ.ഇരവില്‍ സ്വാഗതവും, പി.ടി.ജയപ്രകാശ് നന്ദിയും പറഞ്ഞു. കവികളായ കെ.പി.ആലിക്കുട്ടി, മോഹനന്‍ പുതിയോട്ടില്‍, വിനു നീലേരി, ആനന്ദകുമാര്‍ വി.എം, സരസ്വതി ബിജു, ആര്‍.കെ.ഇരവില്‍, എന്‍.എസ്.മേരി കൊട്ടുപള്ളി, സായിപ്രഭ, ശ്രീരഞ്ജിനി ചേവായൂര്‍, ബാബു.സി.അരൂര്‍, ഈപ്പന്‍.പി.ജെ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.