കോടികള്‍ വാരിക്കൂട്ടി കല്‍ക്കി

കോടികള്‍ വാരിക്കൂട്ടി കല്‍ക്കി

കോടികള്‍ വാരിക്കൂട്ടിയ പ്രഭാസ്-നാഗ് അശ്വിന്‍ പാന്‍ ഇന്ത്യന്‍ ചിത്രം ‘കല്‍ക്കി 2898 എഡി’ രണ്ടാംവാരത്തിലേക്ക് കടക്കുന്നു. 800 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ കരസ്ഥമാക്കിയ ചിത്രം കേരളത്തില്‍ നിന്നും മാത്രം നേടിയത് 20 കോടിയാണ്. ആദ്യ വാരത്തിലാണ് ഇത്രയും കലക്ഷന്‍ നേടിയത്.വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിച്ച ഈ ബ്രഹ്‌മാണ്ഡ ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. കേരളത്തില്‍ 350 തിയറ്ററുകളിലായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

മികച്ച സൗണ്ട് ട്രാക്കും ഗംഭീര ആക്ഷന്‍ രംഗങ്ങളും ഉള്‍പ്പെടുത്തി ദൃശ്യാവിഷ്‌കരിച്ച ചിത്രം നല്ല തിയേറ്റര്‍ എക്‌സ്പീരിയന്‍സാണ് സമ്മാനിക്കുന്നത്. സിനിമ നിരൂപകര്‍ ഉള്‍പ്പെടെ സിനിമ കണ്ട ഒരോ പ്രേക്ഷകനും സൂപ്പര്‍ അഭിപ്രായങ്ങളാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ എക്കാലത്തേയും മികച്ച വിജയചിത്രങ്ങളുടെ നിരയിലേയ്ക്കാണ് കല്‍ക്കിയുടെ കുതിപ്പ്.
3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്രയാണ് ചിത്രത്തില്‍ ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നത്. 2024 ജൂണ്‍ 27നാണ് ചിത്രം തിയേറ്റര്‍ റിലീസ് ചെയ്തത്.

അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷാ പഠാനി, വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ ‘ഭൈരവ’യായ് പ്രഭാസ് എത്തുമ്പോള്‍ നായിക കഥാപാത്രമായ ‘സുമതി’യായ് പ്രത്യക്ഷപ്പെടുന്നത് ദീപിക പദുക്കോണാണ്. മറ്റ് സുപ്രധാന കഥാപാത്രങ്ങളായ ‘അശ്വത്ഥാമാവ്’നെ അമിതാഭ് ബച്ചനും ‘യാസ്‌കിന്‍’നെ കമല്‍ ഹാസനും ‘ക്യാപ്റ്റന്‍’നെ ദുല്‍ഖര്‍ സല്‍മാനും ‘റോക്‌സി’യെ ദിഷാ പടാനിയും അവതരിപ്പിച്ചു.

 

 

കോടികള്‍ വാരിക്കൂട്ടി കല്‍ക്കി

Share

Leave a Reply

Your email address will not be published. Required fields are marked *