കോഴിക്കോട്: കഴിഞ്ഞ നാലു വര്‍ഷത്തെ ഭരണം കൊണ്ട് കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്താതെ നഗരത്തിലെ ജനങ്ങളുടെ ജീവിതം ദുരിത പൂര്‍ണ്ണമാക്കിയിരിക്കുകയാണെന്ന് അഡ്വ.കെ.പ്രവീണ്‍കുമാര്‍. നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാനോ മാലിന്യ നിര്‍മാര്‍ജനത്തിന് പുതിയ പദ്ധതികള്‍ അവതരിപ്പിക്കാതെ അനധികൃത നിര്‍മ്മാണത്തിന് അനുമതി കൊടുക്കുക മാത്രമാണ് ഭരണക്കാര്‍ ചെയ്യുന്നതെന്നും ഇതിനെതിരെ കോണ്‍ഗ്രസ്സ് ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്നുംഅദ്ദേഹം പറഞ്ഞു. നടക്കാവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അമൃതം കുടിവെള്ള പദ്ധതിയുടെ പേരില്‍ പൊളിച്ചിട്ട റോഡുകളുടെ നന്നാക്കണമെന്നും 65 ആം വാര്‍ഡിലെ വികസന പ്രവര്‍ത്തനത്തിനും ആവശ്യമായ ഫണ്ട് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചും നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.ശോഭിത മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലന്മാരുടെ പാര്‍ട്ടിയുടെ കൊടിയുടെ നിറം നോക്കിയാണ് ഫണ്ട് അനുവദിക്കുന്നത് എന്ന് ്‌വര്‍ ആരോപിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി പി എം അബ്ദുല്‍ റഹ്‌മാന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി കൃഷ്ണകുമാര്‍, രാജേഷ് കീഴൂര്‍, ജോയ് പ്രസാദ് പുളിക്കല്‍, കെ അനന്തന്‍ നായര്‍, അഡ്വക്കേറ്റ് വിനോദ് വെള്ളയില്‍ , വില്‍ഫ്രഡ് രാജ്, അജിത്ത് വല്ലത്താനം, അഗ്‌നിവേശ് ചോറോത്ത്, മുഹമ്മദ് റഫീഖ്, പി പി ഗോവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.