കനിവ് പീപ്പിള്‍ സെന്റര്‍ പദ്ധതി പ്രഖ്യാപിച്ചു

കനിവ് പീപ്പിള്‍ സെന്റര്‍ പദ്ധതി പ്രഖ്യാപിച്ചു

കോഴിക്കോട്: പീപ്പിള്‍സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം നിര്‍മിക്കുന്ന കനിവ് പീപ്പിള്‍സ് കെയര്‍ സെന്ററിന്റെ പ്രഖ്യാപനം ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി.മുജീബ് റഹ്‌മാന്‍ നിര്‍വ്വഹിച്ചു. ചികിത്സരംഗത്ത് നൂതനമായ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും രോഗ ശുശ്രൂഷ രംഗത്ത് മതിയായ സൗകര്യങ്ങളുടെ ലഭ്യതക്കുറവ് നാം കണേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രോഗ പരിചരണം ആവശ്യമുള്ള ആളുകളുടെ എണ്ണം സമൂഹത്തില്‍ വളരെ കുടുതലാണ്. അത്തരക്കാരെ സഹായിക്കുവാനുള്ള സുമനുസ്സുകളും ധാരാളമുണ്ട്. ഇവരെ ബന്ധിപ്പിക്കുന്ന കണ്ണിയായിട്ടാണ് പീപ്പിള്‍സ് ഫൗണ്ടേഷനും – കനിവും മുന്നോട്ട് വന്നിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വി.ടി.അബ്ദുല്ലക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ എം.അബ്ദുല്‍ മജീദ് പദ്ധതി വിശദീകരിച്ചു. മെഡിക്കല്‍ കോളേജിന് നാനൂറ് മീറ്റര്‍ സമീപത്താണ് സെന്റര്‍ പണിയുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ദീര്‍ഘകാല ചികിത്സക്കെത്തുന്ന അഡ്മിറ്റ് ചെയ്തിട്ടില്ലാത്ത രോഗികള്‍ക്കും, രോഗികളുടെ പരിചാരകര്‍ക്കും കുറഞ്ഞ നിരക്കില്‍ താമസ സൗകര്യം, മിതമായ ചിലവില്‍ ലഭ്യമാവുന്ന വിദഗ്ധ ചികിത്സയെ കുറിച്ച് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്ന മെഡിക്കല്‍ ഗൈഡന്‍സ് സെന്റര്‍, കുറഞ്ഞ നിരക്കില്‍ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ലഭ്യമാക്കുന്ന ഫാര്‍മസി എന്നിവയാണ് പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത്. ചികിത്സക്കാവശ്യമായ പണം കണ്ടെത്തുന്നതിന് സര്‍ക്കാര്‍, സര്‍ക്കാരിതര സംവിധാനങ്ങളിലൂടെ നടപ്പിലാക്കുന്ന വിവിധ ചികിത്സാ സഹായ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പീപ്പിള്‍സ് കെയര്‍ സെന്ററിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കും.

തണല്‍ ചെയര്‍മാന്‍ ഡോ. വി. ഇദ്‌രീസ്, കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഡോ. കെ മൊയ്തു, എത്തിക്കല്‍ മെഡിക്കല്‍ ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ. ഇസ്മായില്‍, കനിവ് പീപ്പിള്‍സ് കെയര്‍ സെന്റര്‍ കണ്‍വിനര്‍ ശരീഫ് കുറ്റിക്കാട്ടൂര്‍ ആശംസകള്‍ നേര്‍ന്നു. കനിവ് പീപ്പിള്‍സ് കെയര്‍ സെന്റര്‍ ചെയര്‍മാന്‍ ഡോ. പി.സി അന്‍വര്‍ സ്വാഗതവും, ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.

 

 

കനിവ് പീപ്പിള്‍ സെന്റര്‍ പദ്ധതി പ്രഖ്യാപിച്ചു

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *