കോഴിക്കോട്: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയ വകയില്‍ ഗവ.കരാറുകാര്‍ക്ക് കൊടുത്ത് തീര്‍ക്കുവാനുള്ള കുടിശ്ശിക ബില്ലുകള്‍ നല്കുവാന് അടിയന്തിര നടപടി സ്വീകരിക്കുക, കരാറുകാരുടെ മേല്‍ അടിക്കടി അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തിക ബാധ്യതകളും കരി നിയമങ്ങളും നില്ത്തിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗവര്‍ണര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഓള് ഗവ.കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഭവനിലേക്ക്
മാര്‍ച്ച് നടത്തി ഗവര്‍ണര്‍ക്ക് നിവേദനം നല്കി. സംസ്ഥാന പ്രസിഡന്റ് പി.റ്റി.എ.റഹീം എല്‍.എല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.രത്നാകരന് അദ്ധ്യക്ഷത വഹിച്ചു. എ.കെ.എം. അഷ്റഫ് എം.എല്‍.എ സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.നാഗരത്നന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എം. സുകുമാരന്‍ ജോ.സെക്രട്ടറി എം.അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് സംസ്ഥാന ട്രഷറര്‍ പി. ഉദയകുമാര്‍, സംസ്ഥാന സെന്‍ട്രല്‍ കമ്മറ്റി അംഗം എന്‍.റിയാസ്, പി.സോമശേഖരന്‍ എന്നിവര്‍ നേതൃത്വം നല്കി. സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.മോഹനന് സ്വാഗതം പറഞ്ഞു.