അഭിഭാഷകവൃത്തിയില്‍ അന്‍പത് വര്‍ഷം: പി.കുമാരന്‍ കുട്ടിയെ ജന്‍മനാട്ടില്‍ ആദരിച്ചു
അഭിഭാഷകവൃത്തിയില്‍ അന്‍പത് വര്‍ഷം പിന്നിട്ട അഡ്വ.പി.കുമാരന്‍ കുട്ടിയെ ജന്‍മനാട്ടില്‍ ആദരിച്ചു. അഭിഭാഷകര്‍ പാര്‍ശ്വവല്‍ക്കരിക്കപെട്ട പാവപ്പെട്ട ജനങ്ങള്‍ക്ക് നീതി ലഭിക്കാന്‍ പോരാടണമെന്നും സമൂഹ നന്‍മയ്ക്ക് വേണ്ടി പോരാടിയ ജൈവമനുഷ്യരുടെ സംഭാവനയാണ് നമ്മുടെ വാസസ്ഥലം എന്നും മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ കെ. ബൈജുനാഥ് പറഞ്ഞു. അഭിഭാഷകവൃത്തിയില്‍ അന്‍പത് വര്‍ഷം പിന്നിട്ട അഡ്വ.പി.കുമാരന്‍ കുട്ടിയെ ജന്‍മനാട്ടില്‍ ആദരിക്കുന്നതിന് കോവൂര്‍ പൗരാവലി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം. കെ. ബൈജുനാഥ് കുമാരന്‍ കുട്ടിയെ പൊന്നാട അണിയിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു. ഡോ. എം.എം. ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയര്‍മാന്‍ പി.ഐ. അജയന്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ മാരായ കെ. മൊയ്തീന്‍ കോയ, ഡോ. പി.എന്‍. അജിത, ടി.റിനീഷ്, അഡ്വ. എം രാജന്‍, സി.എം. സുന്ദരന്‍, പി.പി. ഫൈസല്‍, എം. മോഹന്‍ദാസ്, പി.എന്‍.വേണുഗോപാലന്‍ നായര്‍, കെ. ബാലചന്ദ്രമേനോന്‍, കെ.പി. ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു. അഡ്വ.പി.കുമാരന്‍ കുട്ടി മറുപടി പ്രസംഗം നടത്തി.