ഗള്‍ഫ് സംഗമം വിജയിപ്പിക്കുക: ഡോ. ഹുസൈന്‍ മടവൂര്‍

ഗള്‍ഫ് സംഗമം വിജയിപ്പിക്കുക: ഡോ. ഹുസൈന്‍ മടവൂര്‍

ഗള്‍ഫ് സംഗമം വിജയിപ്പിക്കുക: ഡോ. ഹുസൈന്‍ മടവൂര്‍

കുവൈറ്റ് സിറ്റി: ജൂലൈ ഇരുപത്തിയേഴിന്ന് ശനിയാഴ്ച മലപ്പുറം പുളിക്കല്‍ ജാമിഅ സലഫിയ്യ കേമ്പസില്‍ നടക്കുന്ന ഗള്‍ഫ് ഇസ്ലാഹീ സംഗമത്തില്‍ നാട്ടിലുള്ള എല്ലാ പ്രവാസി ഇസ്ലാഹി പ്രവര്‍ത്തകരും പങ്കെടുത്ത് വിജയിപ്പിക്കണമെന് കേരള നദ് വതുല്‍ മുജാഹിദീന്‍ ഉപാദ്ധ്യന്‍ ഡോ.ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. പ്രസ്വസന്ദര്‍ശംനാര്‍ത്ഥം കുവൈറ്റിലെത്തിയ അദ്ദേഹം ഹുദാ സെന്റര്‍ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി സംഗമത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതൊരു കുടുംബ സംഗമമായതിനാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പ്രത്യേകം പരിപാടികളുണ്ടാകും.
മതവിഷയങ്ങള്‍ക്ക് പുറമെ പാരന്റിംഗ്, കൗണ്‍സലിംഗ്, സാമ്പത്തിക അച്ചടക്കം, കുടുംബ ഭദ്രത തുടങ്ങിയ വിഷയങ്ങളും അവതരിപ്പിക്കും. നവോത്ഥാന പ്രവര്‍ത്തന രംഗത്ത് ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന പോഷക സംഘടനകളും സ്ഥാപനങ്ങളുമുണ്ട്. അന്താരാഷ്ട്ര ഖുര്‍ആന്‍ പഠന സംവിധാനങ്ങളും മലയാളത്തിലുള്ള ജുമുഅ ഖുതുബകളും ഈദ് ഗാഹുകളും മദ്‌റസകളും ഓണ്‍ലൈന്‍ ക്ലാസുകളും അതില്‍ പ്രധാനമാണ്. ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങള്‍ ഇസ്ലാഹി സെന്ററുകള്‍ക്ക് നല്ല സഹായവും പ്രോത്സാഹനവും നല്‍കുന്നുണ്ട്. ഔഖാഫ് ഇസ്ലാമിക മന്ത്രാലയങ്ങള്‍, ജാലിയാത്ത് ഓഫീസുകള്‍, ദഅ് വാ സെന്ററുകള്‍, ചാരിറ്റി സ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി സഹകരിച്ച് മലയാളി ഇസ്ലാഹി പ്രവര്‍ണങ്ങള്‍ നല്ല നിലയില്‍ നടന്ന് വരുന്നു. ആയിരത്തോളം പ്രവാസി പ്രവര്‍ത്തകര്‍ ഗള്‍ഫ് ഇസ് ലാഹി സംഗമത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *