കോടതി ഫീസ് വര്‍ധനവ് പിന്‍വലിക്കണം
കോഴിക്കോട്: സംസ്ഥാന ബഡ്ജറ്റിലെ നിര്‍ദേശ പ്രകാരം കോടതി ഫീസുകളില്‍ വര്‍ധന പിന്‍വലിക്കണമെന്ന് കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് 6ന് ശനിയാഴ്ച കാലത്ത് 11 മുതല്‍ 11.15 വരെ കോടതി നടപടികളില്‍ നിന്ന് വിട്ട് നല്‍ക്കും. കുടുംബകോടതികളിലും, ചെക്ക് കേസുകളിലുള്ളവര്‍ധന നീതീകരിക്കാനാവാത്തതാണെന്ന്. കുടുംബകോടതികളില്‍ 50രൂപമാത്രം അടച്ച് കേസ് ഫയലാക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് വ്യവഹാരങ്ങള്‍ക്കനുസരിച്ച് 2% വരെ വര്‍ധന വരുത്തിയിരിക്കുകയാണ്. 25 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെകിട്ടാന്‍ കേസ് ഫയല്‍ ചെയ്യണമെങ്കില്‍ 25000 രൂപ കോടതി ഫീസ് അടക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. നീതിക്കായി കോടതിയെ സമീപിക്കുമ്പോള്‍ വന്‍തുക ഈടാക്കുന്നത് നീതിനിഷേധത്തിന് വഴിയൊരുക്കും. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നീതിയുക്തമായ തീരുമാനമെടുത്തില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ തുടരുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു.
അഡ്വക്കറ്റുമാരായ അശോകന്‍ (പ്രസിഡന്റ്- ബാര്‍ അസോസിയേഷന്‍), രാജേഷ് കുമാര്‍ (- വൈസ് പ്രസിഡന്റ് – ബാര്‍ അസോസിയേഷന്‍)
ശ്രീകാന്ത് സോമന്‍ – (സെക്രട്ടറി – ബാര്‍ അസോസിയേഷന്‍), മുഹമ്മദ് ജാസിം – (ട്രഷറര്‍ – ബാര്‍ അസോസിയേഷന്‍) തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.