‘സെന്റര്‍ ഫോര്‍ വിസ്ഡം’ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു

‘സെന്റര്‍ ഫോര്‍ വിസ്ഡം’ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു

‘സെന്റര്‍ ഫോര്‍ വിസ്ഡം’ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു

കോഴിക്കോട്: മലബാറിന്റെ തലസ്ഥാനമായ കോഴിക്കോടിന്റെ സാഹിത്യപ്പെരുമയില്‍ ആസ്റ്റ്ര്‍ മിംസ് ആശുപത്രിയും പങ്കുചേര്‍ന്നു.
നഗരത്തെ യുനസ്‌കോയുടെ സാഹിത്യ നഗര പ്രഖ്യാപനത്തില്‍ ഒപ്പം ചേര്‍ന്നുകൊണ്ടാണ് ആസ്റ്റ്ര്‍ മിംസ് ആശുപത്രിയില്‍ ‘സെന്റര്‍ ഫോര്‍ വിസ്ഡം’ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചത്. ആശുപത്രിയിലെ പ്രധാന പ്രവേശന കവാടത്തിനോട് ചേര്‍ന്ന് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ലഭ്യമാവുന്ന രീതിയില്‍ തയ്യാറാക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം മിംസ് ആശുപത്രി ഡയറക്ടര്‍ എഞ്ചിനീയര്‍ അനൂപ് മൂപ്പന്‍ നിര്‍വ്വഹിച്ചു. കോഴിക്കോട്ടെ ജനങ്ങള്‍ രുചിവിഭവങ്ങള്‍ കൊണ്ടും, സൗഹൃദങ്ങള്‍കൊണ്ടും മാത്രമല്ല ഖ്യാദി നേടിയതെന്നും നമ്മുടെ നഗരം സാഹിത്യപെരുമ കൊണ്ടും ലോകത്തിന് മുന്നില്‍ തെളിഞ്ഞുനില്‍ക്കുന്നത് എല്ലാവര്‍ക്കും അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

മലയാള സാഹിത്യ ലോകത്ത് മികച്ച എഴുത്തുകാരേയും ഒരുപാട് നല്ല കലാകാരന്മാരെയും സംഭാവന ചെയ്ത ഈ നാടിന് ലോകം നല്‍കിയ അംഗീകാരത്തോട് അനുഭാവം പുലര്‍ത്തിയാണ് ഇത്തരമൊരാശയം രൂപപെടുത്തിയെന്ന് സി ഒ ഒ ലുഖ്മാന്‍ പൊന്മാടത്ത് പറഞ്ഞു. ആശുപത്രികളിലെ പതിവ് കാഴ്ച്കളില്‍ നിന്നും വിഭിന്നമായി രോഗികള്‍ക്കും കൂട്ടിരിപ്പുകാരിലും മാനസിക ആരോഗ്യം വീണ്ടെടുക്കാനും വായനാശീലം വളര്‍ത്തിയെടുക്കാനും ഇതുമൂലം സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഡോ. എബ്രഹാം മാമ്മന്‍, ഡോ.നൗഫല്‍ ബഷീര്‍,ഡോ.രമേശ് ഭാസി, ഡോ. ഹരി പി എസ്, ഡോ.രാധേഷ് നമ്പ്യാര്‍, ഡോ.വിജയന്‍ എ പി, ബ്രിജു മോഹന്‍,ഷീലാമ്മ ജോസഫ്, റിന്‍സി തുടങ്ങിയവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *