പി.എന്‍ പണിക്കര്‍ അനുസ്മരണവും വായന പക്ഷാചരണവും
കോഴിക്കോട്: സംസ്‌കാരസാഹിതിയും സദ്ഭാവന ബുക്‌സും സംയുക്തമായി നടത്തുന്ന പി.എന്‍ പണിക്കര്‍ അനുസ്മരണവും വായന പക്ഷാചരണവും ആരംഭിച്ചു. ജൂണ്‍ 19 ന് വായന ദിനത്തില്‍ മടപ്പള്ളി കാരക്കാട് ആത്മവിദ്യാസംഘം എല്‍.പി സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ പ്രധാനാധ്യാപിക ബിന്ദു പാലിച്ചേരി ഉല്‍ഘാടനം നിര്‍വഹിച്ചു. വായനപക്ഷാചരണത്തോട് അനുബന്ധിച്ച് വിവിധ സ്‌കൂളുകളിലെ ലൈബ്രറികള്‍ക്കും കുട്ടികള്‍ക്കും പുസ്തകങ്ങള്‍ നല്‍കും. വായന പക്ഷാചരണം ജൂലായ് 2 ന് സമാപിക്കും. സംസ്‌കാരസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയും സദ്ഭാവന ബുക്‌സ് എഡിറ്ററുമായ സുനില്‍ മടപ്പള്ളി അധ്യക്ഷത വഹിച്ചു. സി.പി. രഞ്ജിത്ത് മാസ്റ്റര്‍, സി.കെ. വിജയന്‍, എം.വി. നീതു ടീച്ചര്‍, പി.പി. ഹിമ ടീച്ചര്‍, പി.കെ. അബിഷ ടീച്ചര്‍, കെ.പി. വിബിഷ ടീച്ചര്‍, ടി.പി. ഫാത്തിമത്തുല്‍ റാഷിദ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വെച്ച് കുട്ടികള്‍ക്ക് ബാലസാഹിത്യ പുസ്തകങ്ങള്‍ സമ്മാനിച്ചു.