മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന് ഇനി മുതല്‍ പുതിയ മുഖമുദ്ര

മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന് ഇനി മുതല്‍ പുതിയ മുഖമുദ്ര

മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന് ഇനി മുതല്‍ പുതിയ മുഖമുദ്ര

കോഴിക്കോട് : ഒരു നൂറ്റാണ്ടിനടുത്തായി മലബാറിന്റെ വാണിജ്യ മുന്നേറ്റത്തിന് നേതൃത്വപരമായ പങ്കു വഹിക്കുന്ന മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന് ഇനി മുതല്‍ പുതിയ മുഖമുദ്ര. പുതിയ കാലഘട്ടത്തിന്റെയും യുവ വാണിജ്യ ലോകത്തിന്റെയും അഭിപ്രായങ്ങള്‍ മുന്‍നിറുത്തി, പുതിയ കാഴ്ചപ്പാടില്‍ തയ്യാറാക്കിയതാണ് പുതിയ ലോഗോ. 1929 -ല്‍ കോഴിക്കോട് ആസ്ഥാനമായി ദിവാന്‍ ബഹദൂര്‍ പി.സോമസുന്ദരം ചെട്ടിയാര്‍ പ്രസിഡന്ററും സി.എല്‍. രാമസ്വാമി സെക്രട്ടറിയുമായി രൂപീകരിച്ച ചേംബര്‍, പ്രവര്‍ത്തന പഥത്തില്‍ അഞ്ചു വര്‍ഷം കൂടി കഴിയുന്നതോടുകൂടി നൂറാം പിറന്നാളിലെത്തുകയാണ്. റിയല്‍ എസ്റ്റേറ്റ്, ട്രാവല്‍ തുടങ്ങി വാണിജ്യ മേഖലയിലെ വിവിധ വിഭാഗങ്ങളുടെ ചിഹ്നങ്ങള്‍ അടങ്ങിയ നിലവിലെ പാരമ്പര്യ ലോഗോ ക്കു പ്രകാരം തീര്‍ത്തും വ്യത്യസ്തമായി സൂര്യന്റെ ഊര്‍ജം, പുസ്തകങ്ങളില്‍ നിന്നുള്ള അറിവ്, കൂട്ടായ്മയുടെ ശക്തി എന്നീ സന്ദേശങ്ങള്‍ പ്രതീകാത്മകമായി ചിത്രീകരിക്കുന്നതാണ് പുതിയ ലോഗോ. ഇനി മുതല്‍ മലബാര്‍ ചേംബറിന്റെ ഔദ്യോഗിക മുഖമുദ്ര ഇതായിരിക്കും.
ലോഗോയുടെ ഔപചാരികമായ പുറത്തിറക്കല്‍ മലബാര്‍ ചേംബര്‍ പ്രസിഡന്റ് എം.മെഹ്ബൂബ് , സെക്രട്ടറി അരുണ്‍ കുമാര്‍, ട്രഷറര്‍ ടി. ഗോപകുമാര്‍, വൈസ് പ്രസിഡന്റ്‌റ് നിത്യാനന്ദ കമ്മത്ത്, ജോ. സെക്രട്ടറി പോള്‍ വര്‍ഗീസ്, നയന്‍ ജെ ഷാ, മുന്‍ പ്രസിഡന്റുമാരായ പി.സുന്ദര്‍ദാസ് , സി.മോഹനന്‍, ഹസീബ് അഹമ്മദ്, അഡ്വ. അനൂപ് നാരായണന്‍, ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *