കോഴിക്കോട്:റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്ന പുസ്തക ശാല തുറന്നു പ്രവര്‍ത്തിക്കാന്‍ വേണ്ട അടിയന്തര നടപടികള്‍ ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിക്കണമെന്ന് വായന ദിനാചാരണത്തിന്റെ ഭാഗമായി ചേര്‍ന്ന വായന കൂട്ടായ്മ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. ദിനംപ്രതി ആയിരക്കണക്കിന് ആളുകള്‍ വന്നു പോകുന്ന റെയില്‍വേ സ്റ്റേഷനില്‍ പത്ര മാഗസിനുകള്‍ കിട്ടാതെ വായനക്കാരും യാത്രക്കാരും ബുദ്ധിമുട്ടുന്ന കാര്യം യോഗം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി.ഇതു സംബന്ധിച്ച് ഡിവിഷണല്‍ മാനേജര്‍ക്കും സ്റ്റേഷന്‍ മാസ്റ്റര്‍ക്കും എംപിക്കും റെയില്‍വേ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി. വായന കൂട്ടായ്മ പ്രവര്‍ത്തകയോഗം പത്രപ്രവര്‍ത്തകന്‍ പി.ടി.നിസാര്‍ ഉദ്ഘാടനം ചെയ്തു.രാംദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. അഡ്വ:ലൂക്കാ ജോസഫ്, പി .അനില്‍ ബാബു,ഒഞ്ചിയം ഉസ്മാന്‍,റീജ കക്കോടി എന്നിവര്‍ സംസാരിച്ചു.
റെയില്‍വേ സ്റ്റേഷനിലെ പുസ്തകശാല തുറക്കണം