കോഴിക്കോട്: ലഹരിവസ്തുക്കളുടെ ഉപയോഗം കേരളീയ സമൂഹത്തെ ആഴത്തില്‍ ഗ്രസിച്ചിരിക്കുകയാണെന്നും, അത് ലക്ഷ്യബോധമില്ലാത്ത ഭാവി തലമുറയെ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്നും ആയതിനാല്‍ ലഹരി വസ്തുക്കളുടെ വിപണനവും, ഉപയോഗവും തടയാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നു ശക്തമായ നടപടികള്‍ ഉണ്ടാവണമെന്നും സര്‍ വോദയ മിത്ര മണ്ഡലം ഒരു പ്രമേയത്തിലൂടെ സര്‍ക്കാറിനോടാവശ്യപ്പെട്ടു. ഗാന്ധി ഗൃഹത്തില്‍ ചേര്‍ന്ന മിത്ര മണ്ഡലം യോഗത്തില്‍ സി. പി. എം. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. മിത്ര മണ്ഡലം സെക്രട്ടറി യു.ബി. ബ്രിജി സ്വാഗതം പറഞ്ഞു. എം. ദയാനന്ദന്‍, വി.പി. സുരേഷ് കുമാര്‍, സി, കെ. മനോജ് സി.വി. ജോസഫ്, കിഷോര്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ലഹരി വസ്തുക്കളുടെ ഉപയോഗം
സര്‍ക്കാര്‍ ശക്തമായി ഇടപെടണം;
സര്‍വ്വോദയ മിത്ര മണ്ഡലം